ജസ്‌ന മലപ്പുറത്ത് !..മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിലും തെരച്ചില്‍

മലപ്പുറം: ജസ്‌നക്കായി മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിലും തെരച്ചില്‍ നടത്തുന്നു. പത്തനംതിട്ട പൊലീസ് എത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മെയ് 3ന് മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌ന പാര്‍ക്കിലുണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജസ്‌നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്.

ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം.

മേയ് ആദ്യത്തില്‍ ജെസ്‌നയെ കാണാതായെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും അറിയിച്ചു.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണ് കരുതുന്നത്.

Top