ജസ്‌നയെ കാണാതായിട്ട് ഒരുമാസം; പ്രതിഷേധവുമായി സഹപാഠികള്‍, അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണം  

ജസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരു മാസം തികയുന്നു. എന്നിട്ടും യാതൊരു തുമ്പും പോലീസിന് കണ്ടെത്താനായിട്ടില്ല. ജസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതിനെതിരെ പ്രതിഷേധവുമായി സഹപാഠികള്‍ രംഗത്തെത്തിയിരിക്കുകയാണ്. തെരുവില്‍ മനുഷ്യചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്.കാഞ്ഞിരപ്പള്ളി എസ്ടി കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജസ്‌ന. രണ്ടാം വര്‍ഷ ബികോ വിദ്യാര്‍ത്ഥിനിയാണ് ജസ്‌ന. കഴിഞ്ഞ മാസം 22 മുതലാണ് കാണാതായത്. ഇത്രയും ദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.ദേശീയ പാതയിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. മുഖ്യമന്ത്രിക്കു നല്‍കാനുള്ള നിവേദനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ചു. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്‌ന വീടുവിട്ടിറങ്ങിയത്.അടുത്ത ദിവസം പരീക്ഷയെഴുതാന്‍ പോകുന്ന പുസ്തകം മാത്രമാണ് ജസ്‌ന എടുത്ത്. മൊബൈല്‍ ഫോണോ മറ്റൊന്നും കൈയ്യില്‍ ഉണ്ടായിരുന്നില്ല. ജസ്‌നയുടെ തിരോധാനത്തില്‍ ദുരൂഹത ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.അമ്മ മരിച്ചതോടെ ജസ്‌ന മനോവിഷമത്തിലായിരുന്നു. ആരോടും അധികം സംസാരിക്കാറില്ല. പ്രണയ ബന്ധം ഉണ്ടെന്നുള്ള ഒരറിവും ഇതുവരെ ലഭിച്ചിട്ടില്ല.

Top