മലപ്പുറത്ത് കണ്ടത് ജസ്‌നയെയല്ല; മൊഴി പുറത്ത്

മലപ്പുറത്ത് കണ്ട പെൺകുട്ടി ജസ്‌നയല്ലെന്ന് മൊഴി പുറത്ത്. കോട്ടക്കുന്ന പാർക്കിൽ കണ്ത് ജെസ്‌നയെയല്ലെന്ന് പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പോലീസന് മൊഴി നൽകി. ഇതോടെ മലപ്പുറത്ത് കണ്ട പെൺകുട്ടി ജെസ്‌നയല്ലെന്ന് പോലീസും ഉറപ്പിച്ചു.

ജെസ്‌നയുടെ നാടായ പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്‌ഐ സി ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്. ജെസ്‌നയുടെ ഫോട്ടോ കാണിച്ചായിരുന്നു കാര്യങ്ങൾ ചോദിച്ചത്. ചുരുണ്ട മുടിയുള്ള പെൺകുട്ടിയേയും സുഹൃത്തുക്കളേയും മെയ് മൂന്നിന് പാർക്കിൽ കണ്ടിരുന്നെന്നും എന്നാൽ അത് ഫോട്ടോയിൽ കാണുന്ന ജസ്‌നയല്ലെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ജസ്ഫറും സുഹൃത്തുക്കളും പാർക്കിൽ വെച്ചെടുത്ത സെൽഫിയിൽ ദൃശ്യങ്ങൾ പതിഞ്ഞ പെണ്കുട്ടി ജെസ്‌നയല്ലെന്നും സ്ഥിരീകരിച്ചു.

Top