Connect with us

Crime

അന്വേഷണം ജെസ്നയുടെ പിതാവിലേക്ക് .ജെസ്ന ‘ദൃശ്യം’മാതൃകയെന്ന് രഹസ്യവിവരം; പൊലീസ് വീണ്ടും ഏന്തയാറിലെ വീട്ടിൽ

Published

on

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.അന്വേഷണം ജെസ്നയുടെ പിതാവിലേക്ക് നീങ്ങുകയാണ് . അന്വേഷണത്തിന്റെ ഭാഗമായി, ജെസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടം പൊലീസ് ഇന്നു വീണ്ടും പരിശോധിക്കുമെന്നു സൂചന. ആക്‌ഷൻ കൗൺസിൽ സംശയം ഉന്നയിച്ചതിനെതുടർന്ന് ഒരാഴ്ച മുൻപ് അന്വേഷണസംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇന്നു രാവിലെ വീണ്ടും ഇവിടെയെത്തി നിർമാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാനാണു പൊലീസ് ആലോചിക്കുന്നത്.കഴിഞ്ഞ ദിവസം ജസ്നയെ ആരും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്നയുടെ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുത്ത സ്ഥിതിക്ക് ഇനി ആ വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാകും നടക്കുക.

ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ മുക്കൂട്ടുതറയിലും ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലുമടക്കം പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ജെസ്നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയിൽ കെട്ടിടത്തിനടിയിൽ ഒളിപ്പിച്ചുവെന്ന തരത്തിലുള്ള സൂചനകൾ ഇതിൽനിന്നാണു പൊലീസിനു ലഭിച്ചത്. ഇങ്ങനെ ലഭിച്ച നിർണായക വിവരങ്ങളാണ് ഏന്തയാറിലെ വീട്ടിലെ പരിശോധനയ്ക്കു പൊലീസിനെ പ്രേരിപ്പിച്ചത്.

നിർധന വിദ്യാർഥികൾക്കായി കോളജ് നിർമിച്ചു നൽകുന്ന വീടുകളിലൊന്നിന്റെ നിർമാണ കരാർ ജെസ്നയുടെ പിതാവിനായിരുന്നു. 2017 ജൂലൈയിൽ നിർമാണം തുടങ്ങിയെങ്കിലും ഭിത്തി കെട്ടിയശേഷം ജനുവരിയോടെ പണി നിർത്തിവച്ചിരിക്കുകയാണ്. പെട്ടെന്നു നിർമാണം നിർത്തിവച്ചതിനു മതിയായ വിശദീകരണം ലഭിക്കാതിരുന്നതും ഈ വഴിക്കുള്ള അന്വേഷണത്തിനു പൊലീസിനെ പ്രേരിപ്പിച്ചതായാണു വിവരം.JESNA KANJIRAPPALLY

രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയുമുള്ള വീടാണു നിർമിക്കുന്നത്. രണ്ടു മുറികളുടെ തറകളിൽ പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ടായിരുന്നു. ബാക്കി ഭാഗത്തു പുല്ല് ഇല്ലാത്തതും മണ്ണ് ഇളകി കിടക്കുന്നതും സംശയമുണ്ടാക്കി. രണ്ടാഴ്ച മുൻപു സ്ഥലത്തെത്തി പുല്ല് വെട്ടിത്തെളിച്ചതാണെന്നാണു വീട്ടുടമയുടെ വിശദീകരണം. പൊലീസ് ഇവിടെയുള്ള മണ്ണുകുഴിച്ചു നോക്കിയിട്ടുണ്ട്.ജെസ്ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജെസ്ന മൊബൈൽ ഫോണിൽ ആൺ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്തേക്കും. ജെസ്നയുടെ വീട്ടിൽനിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്.

അതേസമയം ജസ്നയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് പറയുന്നു. അതിനിടെ ജസ്ന മലപ്പുറത്ത് എത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാള മനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്.ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.

ജസ്നയെ കണ്ടെത്താന്‍ കോളേജിലും വീട്ടുപരിസരത്തും സ്ഥാപിച്ച പെട്ടികള്‍ തന്നെയാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. പെട്ടികളില്‍ നിന്നുും ജസ്നയുടെ ആണ്‍സുഹൃത്തിനേയും ബന്ധുക്കളേയും ബന്ധപ്പെടുത്തിയുള്ള വിവരങ്ങളാണ് ഏറെയും. അതുകൊണ്ട് ആണ്‍സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ആയിരത്തോളം ആണ്‍സുഹൃത്ത് ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ജസ്ന മലപ്പുറത്ത് ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനിടടെയാണ് ജസ്നയെ മലപ്പുറത്ത് നിന്ന് കണ്ടതായ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

മലപ്പുറത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജസ്ന മെയ് 11 ന് എത്തിയെന്ന് മലയാള മനോരമയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞ് ക്ഷീണിച്ച് അവശയായി വലിയ ബാഗുകളുമായാണ് ജസ്ന എത്തിയത്. കോട്ടക്കുന്നില്‍ എത്തിയ ജസ്ന മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം ഏറെ നേരം സംസാരിച്ചിരുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു.പാര്‍ക്ക് ജീനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഈ വിവരം കൈമാറിയത്യ മേയ് ആദ്യത്തില്‍ ജസ്നയെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത പതിവായതോടെയാണ് അന്ന് കണ്ടത് ജസ്നയാണെന്ന് തിരിച്ചറിഞ്ഞത് എന്നും ഇവര്‍ പറഞ്ഞു.

 

Advertisement
Kerala3 mins ago

വിജയ പ്രതീക്ഷ വട്ടിയൂര്‍ക്കാവില്‍: എന്‍എസ്എസിന്റെ അനുഗ്രഹം നേടാന്‍ ശ്രമം; തന്ത്രങ്ങളൊരുക്കി ബിജെപി

Kerala35 mins ago

കണ്ണൂര്‍ ലോബിയിലെ വിഭാഗീയത മറനീക്കി..!! സിപിഎം സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറി

National1 hour ago

മോദിയെയും പരിവാരങ്ങളെയും നടുക്കി ത്രിണമൂല്‍ എംപിയുടെ കന്നിപ്രസംഗം..!! ഈ രാജ്യം ആരുടെയും തന്തയുടെ സ്വത്തല്ല

National2 hours ago

കോണ്‍ഗ്രസിനെ തകര്‍ത്ത് മോദിയുടെ പ്രസംഗം..!! അഹങ്കാരമെന്ന് എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

National3 hours ago

ഞാൻ ദേശീയ മുസ്ലീമായി: ബിജെപിയിൽ അംഗത്വമെടുത്ത് എപി അബ്ദുള്ളക്കുട്ടി

Entertainment4 hours ago

ചൂടന്‍ ഫോട്ടോയുമായി 45-ാം ജന്മദിനത്തില്‍ കരിഷ്മ കപൂര്‍; കറുത്ത സ്വിം സ്യൂട്ടില്‍ തിളങ്ങി താരം

National4 hours ago

വാഹന നിയമം ലംഘിച്ചാൽ പിഴ കടുകട്ടി; ഇനി മുതല്‍ നല്‍കേണ്ട പിഴ തുക ഇങ്ങനെ

Crime7 hours ago

ജയിലിനുള്ളിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്‍; സ്വന്തം ഗുണ്ടകളെ ഒതുക്കാൻ സിപിഎം നീക്കം

Crime8 hours ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Kerala8 hours ago

ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്..!! തിരച്ചിൽ ശക്തമാക്കി പോലീസ്

Crime2 weeks ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime2 weeks ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment2 weeks ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Kerala1 day ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime6 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Trending

Copyright © 2019 Dailyindianherald