ജസ്നയുടെ തിരോധാനത്തില്‍ പൊലീസിന്റെ വീഴ്ച,നിരാഹാര സമരം തുടങ്ങി! ..അന്വേഷണം വീണ്ടും വഴിമുട്ടി

കൊച്ചി: കാഞ്ഞിരപ്പിള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയയുടെ തിരോധാനത്തില്‍ പൊലീസിന്റെ അന്വേഷണം വീണ്ടും വഴിമുട്ടി. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് പത്ത് ദിവസം പിന്നിട്ടിട്ടും കേസില് കാര്യമായ പുരോഗതിയില്ല. അന്വേഷണത്തില്‍ സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച ആരോപിച്ച് ജസ്നയുടെ സുഹൃത്തുക്കള് കോട്ടയത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

മുക്കൂട്ടുതറ സ്വദേശിയും കാഞ്ഞിരപ്പിള്ളി എസ് ഡി കോളജ് വിദ്യാര്ഥിനിയുമായ ജസ്ന മരിയയെ കാണാതായി തിങ്കളാഴ്ട രണ്ട് മാസം തികയും. വീട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്ക്കപ്പുറം കേസില് ഒതു തുന്പുണ്ടാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നിര്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പൊലീസ് ഇപ്പോളും ഇരുട്ടില് തപ്പുകയാണ്. ജസ്നയെ കുറിച്ച് വിവരം നല്കുന്നവര്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ബെഗ്ലൂരുവിലും മൈസൂരിലും ജസ്നയെ ആണ് സുഹൃത്തിന്റെ കണ്ടെന്ന് റിപ്പോര്ട്ടുകള് വന്നു. പൊലീസ് നടത്തിയ അന്വേഷണത്തില് ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യഘട്ടത്തില് പൊലീസിനുണ്ടായ വീഴ്ച തന്നെയാണ് കേസ് സങ്കീര്ണമാകാന് കാരണം. മാര്ച്ച് 22ന് ജസ്നയെ കാണാതായെന്ന് വീട്ടുകാര് പരാതി നല്കിയെങ്കിലും പൊലീസ് പരാതി ഗൌരവമായി കാണുന്നത് പത്താം ദിവസമാണ്. നാടെങ്ങും അലഞ്ഞ് ജസ്നയുടെ അവസാന യാത്രയുടെ സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെ സംഘടിപ്പിച്ചത് വീട്ടുകാരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമായതോടെയാണ് ജസ്നയെ കാണാതായി 46ാം ദിവസമാണ് സര്ക്കാര് പ്രത്യേക അന്വേഷണ സംഘത്തെപോലും നിയോഗിച്ചത്. ഇത് ജനങ്ങളുടെ കണ്ണില് പൊടിയിടാനാണെന്ന്ാണ് ആരോപണം .അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് ജസ്നയുടെ സഹപാഠികളും സുഹൃത്തുക്കളും കോട്ടയ്ത്ത് കലക്ട്രേറ്റിന് മുന്നില് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ദുരൂഹതയുടെ ചുരുളഴിയാന് മറ്റ് ഏജന്സികളെ അന്വേഷണം ഏല്പ്പിക്കണമെന്ന് ആവശ്യവും ശക്തമാണ്.

റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ മാര്‍ച്ച് 22നു രാവിലെ 10.30ന് ആണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്‌നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഏകദേശം ഒരു മാസത്തിനുശേഷം, ബംഗളൂരുവിന് അടുത്ത് ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്‌നയെ കണ്ടെന്ന പാല സ്വദേശിയുടെ വെളിപ്പെടുത്തലുണ്ടായി.

ഇതേത്തുടര്‍ന്ന് ബംഗളൂരുവിലും മൈസൂരുവിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസ്‌ന അവിടെ എത്തിയതായി തെളിവ് ലഭിച്ചുമില്ല. ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെയും മലയാളിയായ ഒരു യുവാവിനെയും ബംഗളൂരുവില്‍ കണ്ടതായാണു പോലീസിനും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചത്. യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതായും ഇവര്‍ ബംഗളൂരുവിനടുത്ത് ചികിത്സ തേടിയെന്നുമാണു ലഭ്യമായ വിവരം. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസഭവന്‍ എന്ന സ്ഥാപനത്തില്‍ ഇവര്‍ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നല്‍കുമോയെന്ന് മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നിനും തെളിവ് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാണ്‍മാനില്ല എന്ന പത്രപരസ്യം പോലീസ് നല്കിയിരിക്കുന്നത്.

Top