ജെ​സ്ന ബം​ഗ​ളു​രു​വി​ൽ, ഒപ്പം സുഹൃത്തും; വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും നിം​ഹാ​ൻ​സി​ൽ ചി​കി​ത്സ തേ​ടി ? മൈ​സു​രു​വി​ലേ​ക്കു പോയെന്ന് സൂ​ച​ന.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ തേടി ബന്ധുക്കളും

ബംഗളുരു: കാഞ്ഞിരപ്പള്ളിയിൽനിന്നു കാണാതായ ജെസ്നയെ ബംഗളുരുവിൽ കണ്ടെന്നു സ്ഥിരീകരണം. ബംഗളുരുവിലെ ആശ്രയഭവനിൽ ജെസ്നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്.വാഹനാപകടത്തിൽ പരിക്കേറ്റ ഇരുവരും ബംഗളുരുവിലെ നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ശനിയാഴ്ചയാണ് ഇവർ ഇവർ ചികിത്സ തേടിയെത്തിയത്. ഇവർ പിന്നീട് മൈസുരുവിലേക്കു പോയെന്നാണു സൂചന.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജെസ്ന മരിയ ജയിംസി(20)നെ കഴിഞ്ഞ മാർച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല.ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്നയുടെ കൈവശം മൊബൈൽ ഫോണോ എടിഎം കാർഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്‍റെ മകളാണു ജെസ്ന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ബംഗളുരുവിലെത്തിയിരുന്നെങ്കിലും തുന്പു കിട്ടാതെ മടങ്ങിയിരുന്നു. ബംഗളൂരുവിൽനിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ടു ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്ഐയും സംഘവും ബംഗളുരുവിലേക്കു പോയത്. ബന്ധപ്പെട്ട മൊബൈൽ കന്പനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതിനിടെ തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ ജെസ്‌നയെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നു എന്ന പ്രചാരണം .ആളുകള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം ഈ പെണ്‍കുട്ടി പെട്ടെന്ന് വാഹനത്തില്‍ പോയെന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തുണ്ട്.JESNA KANJIRAPPALLY

ഒന്നരമാസം മുമ്പാ് കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്‌ന. രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.

പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജെസ്നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.

പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.

Top