ചെറിയൊരു ജിമിക്കി കമ്മല്‍ വാങ്ങിക്കണമെന്നത് ജിഷയുടെ ആഗ്രഹമായിരുന്നു; ദീപമോള്‍ക്കും കൊച്ചിനും എനിക്കും കുറച്ച് സ്വര്‍ണം വാങ്ങി; സിനിമയില്‍ അഭിനയിക്കുന്നത് ചികിത്സയ്ക്ക്; പണമെല്ലാം തീര്‍ന്നുവെന്ന് ബാങ്കിലെ മാഡം പറയുന്നു; പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സ്വതന്ത്രയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നു

ഇപ്പോള്‍ എപ്പോഴും അസുഖങ്ങളാ.. 102 ഡിഗ്രി പനിയും 600 ഷുഗറമൊക്കെയാ.. ചികിത്സിക്കാന്‍ നല്ല പൈസ വേണം. അതിനെങ്കിലും പ്രയോജനപ്പെട്ടാല്‍ അത്രയുമായല്ലോ എന്നുകരുതിയാണ് ആ പിള്ളേര് പറഞ്ഞപ്പം ഞാന്‍ സമ്മതിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ ആദ്യപ്രതികരണം ഇങ്ങനെ. ഇന്നലെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായി. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍ കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കുഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി.

വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിന് ചുറ്റും ക്യാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മല്‍ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ ഉണ്ടായപ്പോള്‍ ഞാനത് വാങ്ങി. ദീപമോള്‍ക്കും കൊച്ചിനും എനിക്കും കുറച്ച് സ്വര്‍ണം വാങ്ങി. പണം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജമാണിക്യം സാര്‍ എസ് ബി ഐ യില്‍ നിക്ഷേപിച്ച ,നാട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയില്‍ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറിയുണ്ടെന്നാണ് എനിക്ക് തോന്നത്.

ആക്കൗണ്ടില്‍ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാന്‍ കാറില്‍ പഴനിക്ക് പോകുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു.എനിയ്‌ക്കൊന്നുമറിയില്ലെന്നും പറഞ്ഞു. ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുതന്ന 15 ലക്ഷം 10 വര്‍ഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അര്‍ബന്‍ ബാങ്കുകാര്‍ പറയുന്നത്.അതീന്ന് കുറച്ച് കാശെങ്കിലും തരാമോന്ന് എല്‍ദോസ്സ് കുന്നപ്പിള്ളി എം എല്‍ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി തന്നാല്‍ നോക്കാമെന്ന് പറഞ്ഞു. എഴുതിക്കൊടുക്കുകയും ചെയ്തു.

മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കു പോയി. അസുഖങ്ങള്‍ മൂലം ഇത് തുടരാന്‍ പറ്റാതായി. ഉറക്കം നില്‍ക്കാന്‍ വയ്യ. സമയത്ത് ഉറങ്ങിയില്ലങ്കില്‍ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും. പിന്നെ ശരീരം നീരുവയ്ക്കും. പനിയും തുടങ്ങും.പിന്നെ ആശുപതിയില്‍ അഡ്മിറ്റാവാതെ രക്ഷയില്ല. ഇതുകൊണ്ട് ഇപ്പോള്‍ പണിയ്‌ക്കൊന്നും പോകുന്നില്ല. ചികത്സയ്‌ക്കോ സ്വന്തം ആവശ്യത്തിലോ കൈയില്‍ പണമില്ല.സര്‍ക്കാര്‍ നല്‍കിവരുന്ന മാസം 5000 രൂപ വീതമുള്ള പെന്‍ഷന്‍ രണ്ട് മാസംകൂടുമ്പോഴൊക്കെയാണ് കിട്ടുന്നത്. ഇത് കടം തീര്‍ക്കാന്‍ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോള്‍ കഴിയുന്നത്.വിശക്കുമ്പോള്‍ എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ പോലും ചിലസമയങ്ങളില്‍ പണമില്ലാത്ത സ്ഥിതിയാണ്.

സിനിമയില്‍ ഒരു വയസ്സായ സ്ത്രീയുടെ വേഷമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അഡ്വാന്‍സ് ഒന്നും തന്നിട്ടില്ല. മുടിയക്കലേ അവര്‍ സിനിമയ്ക്കായി എടുത്തിട്ടുള്ള മുറിയില്‍ച്ചെല്ലാന്‍ പറഞ്ഞു. ഇന്നലെ ചെന്നു. ഇന്നും അവര്‍ വിളിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അവരോടൊപ്പം ഇന്ന് വെളിപ്പെടുത്താമെന്നാണ് കരുതുന്നത്. രാഷ്ട്രീയക്കാര്‍ മനസ്സുവച്ചിരുന്നെങ്കില്‍ ഒരു കാരണവാശാലും എനിക്കെന്റെ കൊച്ചിനെ നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയക്കാരോടും താല്‍പര്യമില്ല. ആരെങ്കിലും മത്സരിക്കാന്‍ പറഞ്ഞാല്‍ സ്വതന്ത്രയായി മത്സരിക്കും. പണത്തിനും പദവിക്കും ഒന്നും വേണ്ടിയല്ല, പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നയം വ്യക്തമാക്കി.

പ്രളയകാലത്ത് നാട്ടുകാര്‍ക്കുണ്ടായ ദുരിതങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആത്മാര്‍ത്ഥിമായി ആഗ്രഹിക്കുന്നു. ജനങ്ങള്‍ ജയിപ്പിച്ചുവിട്ടാല്‍ എന്നാല്‍ കഴിയും വിധം ഞാന്‍ അവരെ സഹായിക്കും. കേരളത്തില്‍ മൊത്തം എന്തോരം പൈപ്പുകളാ ഇട്ടിട്ടുള്ളത്. ടാങ്കുകളും പണിതിട്ടുണ്ട്. ഒരു തുള്ളി വെള്ളം പോലും എത്താത്ത എത്ര പ്രദേശങ്ങളാ ഇവിടെയുള്ളത്. ഇതിലൊക്കെ കുറേശെ വെള്ളം നേരത്തെ തുറന്നുവിട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്നാല്‍ ഡാമില്‍ ഇത്രയും വെള്ളം നിറയില്ലായിരുന്നു. ഒറ്റയടിക്ക് തുറക്കേണ്ടിയും വരില്ലായിരുന്നു-അവര്‍ പറഞ്ഞു.

പ്രളയകാലത്ത് നാട്ടുകാര്‍ക്കുണ്ടായ ദുരിതങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആത്മാര്‍ത്ഥിമായി ആഗ്രഹിക്കുന്നു. ജനങ്ങള്‍ ജയിപ്പിച്ചുവിട്ടാല്‍ ആദ്യപരിഗണന അവരുടെ കാര്യത്തിനായിരിക്കും രാജേശ്വരി നയം വ്യക്തമാക്കി.

Top