തിരുവനന്തപുരം: ജിഷ വധക്കേസിലെ പല തെളിവുകളും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരിപ്പിക്കുന്നതാണെന്ന് അന്വേഷണംസംഘം. ജിഷ കൊലപാതക ദിവസം പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ജിഷ നേരത്തെ തന്നെ ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
ജിഷ വധക്കേസിലെ പ്രതി ബംഗ്ലാദേശിലേക്ക് കടന്നതായും സൂചനയുണ്ട്. ഇതിനെത്തുടര്‍ന്ന് ഇന്റര്‍പോളിന്റെ സേവനം തേടാന്‍ പൊലീസ് സിബിഐയെ സമീപിക്കുമെന്നാണ് പറയുന്നത്. ജിഷയുടെ വീട്ടില്‍നിന്നു മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. ജിഷയുടെ ആന്തരാവയവങ്ങളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി.
വീട്ടില്‍ നാലിടത്തുനിന്നു ലഭിച്ച വിരലടയാളം, മുടിയിഴകള്‍, ഉമിനീര്‍ എന്നിവ ഡിഎന്‍എ പരിശോധനാഫലവുമായി ഒത്തുപോകുന്നതാണ്. കൊലപാതകം നടന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ജിഷ മുമ്പു പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയായിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജിഷയുടെ വ്യക്തിജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. ഭീഷണി കണക്കിലെടുത്ത് മാതാവ് പെന്‍ക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും ജിഷ അത് ഒരിക്കല്‍പോലും ഉപയോഗിച്ചിരുന്നില്ല. കൊലപാതകക്കേസില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാല്‍ പൊലീസില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പുതിയഅന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. കേസില്‍ ആരോപണവിധേയനായ യുഡിഎഫ്.കണ്‍വീനര്‍ പിപി തങ്കച്ചനെയും ചോദ്യംചെയ്യും.