ജിഷ കൊലക്കേസ് എങ്ങുമെത്താതെ നില്‍ക്കുന്നു; ഡിഎന്‍എ പരിശോധനയില്‍ അച്ഛന്‍ പാപ്പുവല്ലെന്ന് കണ്ടെത്തി; വിരല്‍ ചൂണ്ടുന്നത് തങ്കച്ചനെതിരെ; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്

Jisha_Perumbavoor

തിരുവനന്തപുരം: ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. ഇതിനിടയില്‍ ജിഷയയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് വിവരം. പരിശോധനയില്‍ ജിഷയുടെ അച്ഛന്‍ പാപ്പുവല്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചതെന്ന് സൂചന. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം മറച്ചുവെക്കുകയാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒരു ചാനല്‍ പരിപാടിക്കിടെ പറഞ്ഞു.

ജിഷയുടെ അച്ഛന്‍ ആര് എന്ന ചോദ്യം വരുമ്പോള്‍ സംശത്തിന്റെ നിഴലുകള്‍ വീണ്ടും പിപി തങ്കച്ചന്റെ നേര്‍ക്കാണ്. ജിഷയുടെ അമ്മ രാജേശ്വരി കോടീശ്വരിയാണെന്നും ജോമോന്‍ ആരോപിക്കുന്നു. ഈ വിഷയം ഉയര്‍ത്തി ഡിജിപിക്ക് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കുമെന്നാണ് സൂചന. നേരത്തെ നല്‍കിയ പരാതിയില്‍ വ്യക്തമായ അന്വേഷണം നടന്നിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ സ്ഥലത്തെ ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ മകളാണെന്നും സ്വത്തില്‍ അവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താന്‍ കൂട്ട് നിന്നതെന്നും കാണിച്ച് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയുണ്ടായി. ജിഷയുടെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൊലീസ് നടത്തി എന്നതിന് യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഡിഎന്‍എ പരിശോധന ആരു നടത്തിയെന്നത് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

ജിഷയുടെ കൊലക്കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെയാണ് ഡിഎന്‍എ പരിശോധനയിലെ ഫലത്തെ കുറിച്ച് ഊഹാപോഹമെത്തുന്നത്. അമീറുള്ളിന്റെ നിലപാട് വിശദീകരണത്തില്‍ പല സംശയങ്ങളും ഉണ്ടെന്നും ജിഷയെ കൊന്നതില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. അമീറുള്ളിന്റെ അടുത്ത കൂട്ടുകാരെ പോലും കണ്ടെത്തിയതുമില്ല. ഇതിനിടെയാണ് ഡിഎന്‍എ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് ജോമോന്‍ വീണ്ടും പരാതിയുമായി എത്തുന്നത്. ജോമോന്റെ ആരോപണം തെറ്റാണെന്നും മറ്റും കാട്ടി തങ്കച്ചനും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതും പൊലീസിന്റെ പരിശോധനയിലാണ്.

ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.പി തങ്കച്ചന്‍ അയച്ച വക്കീല്‍ നോട്ടീസിന് ഹൈക്കോടതിയില്‍െ സീനിയര്‍ അഡ്വ.രാംകുമാര്‍ മുഖേനെ ജോമോന് തങ്കച്ചന്‍ വക്കീല്‍ നോട്ടീസുമയച്ചു. താന്‍ ആരോപണം ഉന്നയിക്കുന്നതിനു മുന്‍പുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഉന്നതന്‍ എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ വന്നിരുന്നു. ജിഷയുടെ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് ഒരു സ്വകാര്യ ചാനലിലൂടെ ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയതായും ജോമോന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് താന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും പി.പി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പി.പി തങ്കച്ചന്‍ തന്നെയാണെന്നും ജോമോന്‍ മറുപടി നോട്ടീസില്‍ പറയുന്നു.

ഇതോടൊപ്പം, തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പി.പി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  ജിഷ വധക്കേസ് രാഷ്ട്രീയമായ ദിശമാറിയെത്തിയതിന്റെ കയ്പറിഞ്ഞ മറ്റൊരാള്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളായിരുന്നു. രണ്ടു തവണ സഹായം തേടിച്ചെന്നിട്ടും എംഎല്‍എ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞതോടെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അത് വഴിതുറക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ജിഷ വധക്കേസിന്റെ രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാനും ജനങ്ങളെ കൈയിലെടുക്കാനും സാജു പോളിനു കഴിഞ്ഞില്ല. ഇതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ഇതെല്ലാം കൂട്ടികെട്ടിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഡിഎന്‍എയില്‍ പുതിയ വിവാദമുണ്ടാക്കുന്നത്.

ജിഷാക്കേസിലെ അന്വേഷണം തുടക്കത്തില്‍ അട്ടിമറിച്ചതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട’ില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നാണ് ജോമോന്‍ പറയുന്നത്. രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Top