ജിഷ വധം:അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും !..അന്വേഷണം അഞ്ചുപേരെ കേന്ദ്രീകരിച്ച്‌

കൊച്ചി:ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് 5പേരെ കേന്ദ്രീകരിച്ച്. നിലവില്‍ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം മുന്നോട്ടു പോകുന്നത്‌. ജിഷയുടെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ്‌, ഇയാളുടെ സുഹൃത്ത്‌, ഇതരസംസ്‌ഥാനക്കാരനായ കെട്ടിട നിര്‍മാണത്തൊഴിലാളി, നഖക്ഷതമേറ്റ അയല്‍ക്കാരന്‍, സഹോദരിയുടെ സുഹൃത്ത്‌ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഇതില്‍ ജിഷയുടെ സഹോദരിയുടെ സുഹൃ ത്തിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന്‌ അന്വേഷണച്ചുമതലയുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ രണ്ട് ബസ് ജീവനക്കാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
ഇവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് വിവിധ സ്റ്റേഷനുകളില്‍ ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് സൂചന നല്‍കി. എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ നേരിട്ടത്തെിയാണ് അന്വേഷണ നടപടികള്‍ നിയന്ത്രിക്കുന്നത്. ജിഷയുടെ പിതാവിന്റെ ചെറുകുന്നത്തെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ്‌ ഇയാളെ പരിചയപ്പെട്ടത്‌. മൂന്നു മാസത്തോളം ഇയാള്‍ ചെറുകുന്നത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. ക്രിമിനല്‍ പശ്‌ചാത്തലമുള്ള, ലഹരിക്കടിമയായ ഇയാളെ ഉടന്‍ കസ്‌റ്റഡിയിലെടുക്കുമെന്നും പോലീസ്‌ പറയുന്നു.

ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച തൊണ്ടിസാധനങ്ങളില്‍ ഏറെയും കെട്ടിട നിര്‍മാണസാമഗ്രികളായിരുന്നു എന്നതാണ്‌ ഇതരസംസ്‌ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ കാരണം. എന്നാല്‍ കണ്ണൂരില്‍ പിടിയിലായ നഖക്ഷതമേറ്റ അയല്‍ക്കാരന്‍ തന്റെ ശരീരത്തിലെ മുറിവ്‌ അലര്‍ജി മൂലമുണ്ടായതാണെന്നാണ്‌ മൊഴി നല്‍കിയത്‌. പക്ഷേ ഇയാളെ പരിശോധിച്ച ആശുപത്രി അധികൃതര്‍ ഇത്‌ അലര്‍ജി മൂലമുണ്ടായ മുറിവല്ലെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ജിഷയുടെ കൊലയാളി വീടിന്റെ പുറകുവശത്തുള്ള ആളൊഴിഞ്ഞ പറമ്പിലൂടെയാണ്‌ എത്തിയതെന്നാണ്‌ പോലീസിന്റെ സംശയം. ഇതേത്തുടര്‍ന്ന്‌ ഇന്നലെ ഈ പ്രദേശത്ത്‌ എസ്‌.പിയുടെ നേതൃത്വത്തില്‍ പതിനഞ്ചു പേരടങ്ങുന്ന സംഘം പരിശോധന നടത്തി. കൃത്യനിര്‍വഹണത്തിനുശേഷം ജിഷയുടെ വീടിന്റെ പിന്‍വാതിലിലൂടെ ഇരുപതു മീറ്റര്‍ അകലെയുള്ള വട്ടമരത്തിലൂടെ ഇറങ്ങി കനാല്‍ മുറിച്ചുകടന്ന്‌ രക്ഷപ്പെട്ടതായി അയല്‍ വാസിയായ സ്‌ത്രീ മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പക്ഷേ ഇവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കുറ്റപ്പെടുത്തി. ഇത്‌ അന്വേഷ ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. രണ്ട്‌ ബസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 30 പേരെയാണ്‌ ഇന്നലെ ചോദ്യം ചെയ്‌തത്‌. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പെന്‍ക്യാമറ ഇന്നലെ പരിശോധിച്ചെങ്കിലും കേസില്‍ വഴിത്തിരിവാകാവുന്ന തെളിവൊന്നും ലഭിച്ചില്ല. വാങ്ങിയ കടയുടെയും പെണ്‍കുട്ടിയുടെ അമ്മയുടെയും ദൃശ്യങ്ങള്‍ മാത്രമാണ്‌ പെന്‍ക്യാമറയിലുള്ളത്‌. സംഭവദിവസം റോഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ക്യാമറയും അന്വേഷണസംഘം പരിശോധിക്കും. റോഡുവഴി കടന്നപോയ വാഹനങ്ങളും ക്യാമറയില്‍ പതിഞ്ഞ വ്യക്‌തികളേയും കണ്ടെത്താനാണ്‌ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട്‌ പരിസരവാസികളില്‍നിന്നു സുപ്രധാനമൊഴി പോലീസിന്‌ ലഭിച്ചു. സംഭവദിവസം െവെകിട്ട്‌ അഞ്ചരയ്‌ക്കുശേഷം ജിഷയുടെ വീട്ടില്‍നിന്ന്‌ നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്‌ത്രീകള്‍ പോലീസിന്‌ മൊഴി നല്‍കി.
അതിനിടെ, അയല്‍വാസികളില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ലഭിച്ച മൊഴി സംഭവത്തിലേക്ക് കൂടുതല്‍ വെളിച്ചംവീശുമെന്നാണ് നിഗമനം.

28ന് ഉച്ചക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയിലാകാം ജിഷ കൊല്ലപ്പെട്ടത് എന്ന തികച്ചും അവ്യക്തമായ വിവരമായിരുന്നു ഇതുവരെ അന്വേഷണസംഘത്തിനുണ്ടായിരുന്നത്. എന്നാല്‍, പുതിയ മൊഴിയില്‍, കൊലപാതകം വൈകുന്നേരം 5.40നും ആറിനുമിടയിലാണ് എന്ന വ്യക്തത കൈവന്നു. വൈകുന്നേരം 5.40നോട് അടുത്ത് വീട്ടില്‍നിന്ന് ജിഷയുടെ നിലവിളിയും ഞരക്കവും കേട്ടതായാണ് അയല്‍വാസികള്‍ മൊഴിനല്‍കിയത്. മൂന്നുപേരാണ് സമാന മൊഴിനല്‍കിയത്.
ആറുമണി കഴിഞ്ഞ സമയത്ത് മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ പിന്നിലെ കനാല്‍വഴി കടന്നുപോകുന്നത് കണ്ടതായും മൊഴിലഭിച്ചു. ഇതോടെ മരണം 5.45ഓടെയാണെന്ന നിഗമനത്തിലാണ് സംഘം എത്തിയത്.
കൂടാതെ, വൈകുന്നേരം അഞ്ചിന് ജിഷ തൊട്ടടുത്ത പൈപ്പില്‍നിന്ന് വെള്ളമെടുത്ത് പോകുന്നത് കണ്ടെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top