കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഡിസംബര്‍ 12ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസിലെ വിചാരണ ഇന്ന് പൂര്‍ത്തിയായി. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.
കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായാണ് കേസിലെ വാദം പൂര്‍ത്തിയായത്.2016 ഏപ്രില്‍ 28-നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ടത്. അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.പ്രതിഭാഗം വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ആറു മാസത്തിലേറെ നീണ്ട വിചാരണ നടപടികളാണ് ബുധനാഴ്ച അവസാനിക്കുന്നത്.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകം. കഴിഞ്ഞമാസം 22നാണ് കേസിൽ അന്തിമ വാദം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ തുടങ്ങി 100 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. പ്രതിയുടേത് ഹീനമായ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
2016 ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. അതിക്രമിച്ചു കയറിയ പ്രതി അമീറുൾ ഇസ്ലാം ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കേസിലെ പ്രതി പിടിയിലായത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയിൽ അപേക്ഷിച്ചിരുന്നു.പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 100 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രതിഭാഗത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കം ഏതാനും പേരെയും വിസ്തരിച്ചിരുന്നു. അമീറുള്‍ മാത്രമാണ് കേസിലെ ഏക പ്രതി.