ജിഷയുടെ അമ്മയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം; 40 ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ രാജേശ്വരി പെരുമ്പാവൂരിലെ ഒരു വീട്ടില്‍ വേലക്കാരിയായി ഏകാന്തജീവിതം നയിക്കുന്നുവെന്ന് വിവരം

പെരുംമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷയുടെ മാതാവ് രാജേശ്വരിയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം. സര്‍ക്കാര്‍ പണിതു നല്‍കിയ വീട്ടില്‍ നിന്നും പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെന്നും പെരുമ്പാവൂരില്‍ പരിചയക്കാരുടെ വീട്ടില്‍ രാജേശ്വരിക്ക് ജോലിക്ക് നില്‍ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാജേശ്വരി ഇപ്പോള്‍ ആഢംബര ജീവിതം നയിക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അമ്മയുടേത് ആഢംബര ജീവിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഢനീക്കമാണ് ബ്യൂട്ടി പാര്‍ലറില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പിന്നിലുള്ളതെന്ന് മകള്‍ ദീപ പറഞ്ഞു. ‘ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്. എല്ലാ വീട്ടിലും ഉണ്ടാവാറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടര്‍ന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്. വീട്ടില്‍ താമസിക്കുന്ന എന്നോട് പേയിംഗ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോള്‍ വിഷമം തോന്നി. അത് ഞാന്‍ അമ്മയോട് പറയുകയും ചെയ്തു. ഇപ്പോള്‍ അമ്മ വീട്ടില്‍ നിന്നിറങ്ങിയിട്ട് 40 ദിവസത്തോളമായി.ഇതുവരെ വിളിച്ചിട്ടില്ല’.ദീപ വ്യക്തമാക്കി.

അമ്മ പെരുമ്പാവൂരില്‍ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു. അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്. ജിഷയുടെ സഹോദരി പറയുന്നു. തേടിപ്പോയാല്‍ അമ്മയ്ക്കത് ഇഷ്ടമാവില്ലെന്നറിയാമെന്നതു കൊണ്ടാണ് അങ്ങോട്ട് പോകാഞ്ഞത്. അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ. ഒരു പാരാതിയുമില്ല. അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ കൂട്ടിക്കൊണ്ടുവന്ന് കഴിയാവുന്ന വിധത്തില്‍ സംരക്ഷിക്കുമെന്നും വന്നവഴി മറന്നുള്ള ജീവിതത്തിന് താന്‍ തയ്യാറല്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു. മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടില്‍ ഇപ്പോള്‍ ദീപയും മകനും മാത്രമാണ് അവശേഷിക്കുന്ന അന്തേവാസികള്‍.ജിഷയുടെ അമ്മയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെത് ആഡംബര ജീവിതമാണെന്നാണ് ആരോപണം സജീവായി. സെറ്റ് സാരിയുടുത്ത് മുടി സ്‌ട്രെയിറ്റ് ചെയ്ത് ആഭരണങ്ങള്‍ ഒക്കെയണിഞ്ഞ രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്് വളരെ മുമ്പ് എടുത്തതായിരുന്നു. ജിഷാ കേസില്‍ കോടതി നടപടികള്‍ക്ക് പോവുമ്പോഴായിരുന്നു ഇതെന്നും സൂചനയുണ്ട്. കാവലിന് നിയോഗിച്ചിരുന്ന പൊലീസുകാരികളാണ് രാജേശ്വരിയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടു പോയത്. ഈ ചിത്രങ്ങള്‍ പകര്‍ത്തിയും പൊലീസുകാരികളാണെന്ന ആരോപണവും സജീവമാണ്. ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം.RAJESWARY -NEW

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്ഷേപങ്ങളോട് രാജേശ്വരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടുകളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടിന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിന്‌ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്. ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്‌സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ? പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളതെന്നും രാജേശ്വരി പ്രതികരിച്ചിരുന്നു. ഇതിന് ശേഷം രാജേശ്വരി വാര്‍ത്തകളില്‍ നിന്ന് മറഞ്ഞു. ഇതിനിടെയാണ് രാജേശ്വരിയുടെ മെയ്ക് ഓവര്‍ ചിത്രങ്ങള്‍ പുറത്തു വന്നത്. ജിഷയുടെ മരണം ചര്‍ച്ചയാതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷത്തോളം രൂപ രാജേശ്വരിക്ക് കിട്ടിയിരുന്നു. ഇതിനൊപ്പം സര്‍ക്കാര്‍ വീടും വച്ചു നല്‍കി. ഈ പണം ഉപയോഗിച്ചാണ് രാജേശ്വരിയുടെ ധൂര്‍ത്തെന്ന തരിത്തിലായിരുന്നു വിവാദങ്ങള്‍. എന്തായാലും ഇപ്പോള്‍ സത്യവസ്ഥ പുറത്തു വന്നിട്ടും ചിത്രങ്ങള്‍ പ്രചരിക്കുന്നത് തുടരുകയാണ്.

Top