ലൈംഗികാതിക്രമത്തിനിടെയുള്ള ചെറുത്ത് നിൽപ്പ് ദേഷ്യം ഇരട്ടിയായി; പ്രതികാരം തീർക്കാൻ ജനനേന്ദ്രിയത്തിൽ പലതവണ കുത്തി; ജിഷ വധത്തിന്‍റെ വിചാരണ അവസാനഘട്ടത്തില്‍

ജിഷാ കൊലപാതകത്തിന്റെ വിചാരണ അവസാനഘട്ടത്തിലായി. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുണ്ടോയെന്നതിൽ ആശങ്ക സജീവമാണ്. എന്നാൽ പ്രോസിക്യൂഷൻ തീർത്തും പ്രതീക്ഷയിലാണ്. അമീർ ഉൾ ഇസ്ലാമിന് വധ ശിക്ഷ വാങ്ങി കൊടുക്കുമെന്ന തീരുമാനത്തിലാണ് പ്രോസിക്യൂഷൻ. രണ്ടു കാര്യങ്ങളൊഴിച്ച് കാര്യമായി പഴുതുകളില്ലാത്ത കുറ്റപത്രമാണ് കേസിൽ പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ളതെന്നാണ് പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആളൂരിന്റെ നിഗനമം. കൊലക്കുള്ള കാരണവും കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തതും സംബന്ധിച്ച് പ്രൊസിക്യൂഷൻ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയ വസ്തുതകൾ യാഥാർത്ഥ്യമല്ലന്ന വാദമാണിപ്പോൾ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തിൽ ഒന്നിൽക്കൂടുതൽ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പ്രൊസിക്യൂഷൻ പെടാപ്പാട് പെടേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അമിറുളിന്റെ സുഹൃത്ത് അനാറിന് അരുംകൊലയിലുള്ള പങ്ക്, കൊലപാതകം നടന്ന വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയർന്ന പ്രധാനവിഷയങ്ങളിൽ കൃത്യത വരുത്താൻ അന്വേഷകസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രധാനമായും അമിറുൾ ഇസ്ലാമിന്റെ കുറ്റസമ്മതമൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. 2016 ഏപ്രിൽ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് നിമിയമവിദ്യാർത്ഥിനിയായ ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്.

അമിറുളിന്റെ കുറ്റ സമ്മതമൊഴി ഇങ്ങനെയാണ്
വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി.വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയി. എതാനും മിനിട്ടുകൾ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നപ്പോൾ ജിഷയെ അനുഭവിക്കണമെന്ന തോന്നൽ ശക്തമായി.തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ വീഴ്ചിൽ നിന്നും ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൽപ്പിടുത്തത്തിനിടയിൽ പിന്നിൽനിന്നും കെട്ടിപ്പുണരാൻ ശ്രമിച്ചപ്പോൾ അവൾ കൈയിൽ കടിച്ചു. ഈയവസരത്തിൽ ഞാൻ അവളുടെ തോളിലും കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല. ഇതിനിടയിൽ അവളുടെ ചുരിദാർ ബോട്ടം വലിച്ചൂരാൻ ശ്രമിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവൾ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേർത്തുപിടിച്ച് ജിഷയുടെ മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാൻ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .ഈ സമയം അർദ്ധബോധാവസ്ഥയിലായ അവൾ വെള്ളം ചോദിച്ചു. ഉടൻ ഞാൻ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചുകൊടുത്തു. ത്യാർത്തിയോടെ അവളത് ഉള്ളിലാക്കി. തുടർന്നു താൻ ലൈംഗികബന്ധത്തിന് തയ്യാറായി. ദുർബലയായിരുന്നെങ്കിലും ഈയവസരത്തിലും അവളുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാൽ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന അവളുടെ കാലുകൾ അകറ്റാൻ ശ്രമച്ചു. എന്നാൽ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവളോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജനനേന്ദ്രിയത്തിൽ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു.

മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു. മിറുളിന്റെ കുറ്റ സമ്മതമൊഴി സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജിഷയുടെ കടിയേറ്റതിനെത്തുടർന്ന് കൈയിൽ രക്തമൊഴുകിയിരുന്ന അവസരത്തിലാണ് അമിറുൾ മുന്നിലെ കതകിന്റെ ബോൾട്ട് ഇട്ടത്. ഇതേത്തുടർന്ന് ബോൾട്ടിൽ പറ്റിപിടിച്ച രക്തക്കറ കേസിൽ നിർണ്ണായകതെളിവായി മാറി.മദ്യം വാങ്ങാൻ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയിൽ താൻ ആകൃഷ്ടനായതെന്നാണ് അമിറുൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ള കനാൽബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നിൽ ജിഷയുണ്ടെങ്കിൽ താൻ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതിൽ ജിഷ എതിർപ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ജിഷയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീരും മുറിയിലെ കതകിന്റെ ബോൾട്ടിൽ പറ്റിപ്പിടിച്ചിരുന്ന രക്തക്കറയും പിശോധിച്ചതിൽ നിന്നും ലഭിച്ച ഡി എൻ എ ഫലം മാത്രം മുൻനിർത്തിയുള്ള അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത് എന്നാണ് പൊലീസിന്റെ വാദം.

Top