ജിഷ കൊലക്കേസില്‍ പിപി തങ്കച്ചന്റെ മകനെ പോലീസ് ചോദ്യം ചെയ്തു; കോണ്‍ഗ്രസ് നേതാവിന്റെ ക്വാറികളിലെ ക്വട്ടേഷന്‍ സംഘത്തെ തിരയുന്നു

കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു. തങ്കച്ചന്റെ മകന്‍ വര്‍ഗീസില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുത്തത്. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും സ്വത്ത് തര്‍ക്കമാണ് മരണത്തിന് കാരണമെന്നും ജോമോന്‍ പരാതി നല്‍കിയിരുന്നു. ജോമോനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ആരോപണ വിധേയനായ തങ്കച്ചനിലേയ്ക്കും അന്വേഷണം നീണ്ടത്.

മരണ ദിവസം ജിഷ ബസ് യാത്ര നടത്തിയിരുന്നു. ഇത് തങ്കച്ചന്റെ വീട്ടിലേക്കായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. നേരത്തെ തങ്കച്ചന്റെ പിഎയേയും ചോദ്യം ചെയ്തിരുന്നു. കേസുമായി കസ്റ്റഡിയില്‍ ഉള്ള വീരപ്പന്‍ സന്തോഷിന് തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടെന്നും സൂചന പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് തങ്കച്ചന്റെ മകനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ തങ്കച്ചനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷയുടെ അമ്മ രാജേശ്വരി വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്നാണ് തങ്കച്ചന്റെ മകന്‍ മൊഴി നല്‍കിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരുമ്പാവൂര്‍ നഗരത്തിലെ മാടപ്പറമ്പില്‍ ബില്‍ഡിങ്ങിലെ ഓഫീസില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്. രാവിലെ 10ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചവരെ നീണ്ടു. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ആരോപണങ്ങളെല്ലാം തങ്കച്ചന്റെ മകന്‍ നിഷേധിച്ചു.

അതിനിടെ ജിഷ വധയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് വിവരാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വക്കീല്‍ നോട്ടീസ് അയച്ചു. സത്യത്തിന്റെ ഒരു കണികപോലുമില്ലാതെ സമൂഹമധ്യത്തില്‍ തന്നെ മോശക്കാരാനാക്കാനുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പ്രസ്താവന നിരൂപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍ ആയും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുമെന്നും വക്കീല്‍ നോട്ടിസില്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ ജോമോന്‍ ഉറച്ചു നില്‍ക്കുകയാണ്. ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ വെളിപ്പെടുത്തലുകളാണ് ഇതിന് ആധാരം. എന്നാല്‍ രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ടെന്നാണ് പാപ്പു ആവര്‍ത്തിക്കുന്നത്. അതേ സമയം തങ്കച്ചനുമായി ബന്ധമുള്ള ക്വാറികളില്‍ പണിയെടുക്കുന്നവരില്‍ ക്രിമിനല്‍ ബന്ധമുള്ളവരുണ്ടെങ്കില്‍ അവരെയും പോലീസ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

Top