ജിഷയെ കൊന്ന അമീറുള്ള തന്നെയാണോ ഷോജി എന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത്? പോലീസ് ചോദ്യം ചെയ്യും

52800412

കൊച്ചി: ജിഷ കേസില്‍ പിടികൂടിയ പ്രതി അമീറുള്‍ ഇസ്ലാം മുന്‍പ് ഏതെങ്കിലും കൊല ചെയ്തിട്ടുണ്ടോ, പീഡന കേസില്‍ പ്രതിയാണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുകയാണ്. ജിഷയെ മാത്രമല്ല മുന്‍പ് ഒരു വീട്ടമ്മയെയും അമീറുള്‍ കൊന്നിട്ടുണ്ടെന്നുള്ള സൂചനയാണ് കിട്ടിയിരിക്കുന്നത്.

മൂവാറ്റുപുഴ മാതിരപ്പള്ളി ഷോജി വധക്കേസിലാണ് ഇയാളെ സംശയിക്കുന്നത്. ജിഷ കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം അമീറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മാതിരപ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള വീടിനുള്ളിലെ മുറിയില്‍ വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 2012 ഓഗസ്റ്റ് എട്ടിനാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കൊലപാതകങ്ങളിലെയും സമാനതകള്‍, കൊലനടന്ന സ്ഥലങ്ങളുടെ സാമീപ്യം, ആറു വര്‍ഷം മുന്‍പ് അമീര്‍ കേരളത്തില്‍ എത്തിയെന്നുള്ള വിവരം, അമ്മ ഖദീജയുടെ മൊഴി എന്നിവയാണ് ഈ കേസില്‍ അമീറിനെ ചോദ്യം ചെയ്യാനുള്ള കാരണം. വീടിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന രണ്ട് നിര്‍മാണ തൊഴിലാളികള്‍ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് പറയുന്നത്. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ഔഷധ ശാലയില്‍ രണ്ടുപേര്‍ കാത്തു നില്‍കക്ുന്നതു കണ്ടാണ് തൊഴിലാളികള്‍ ഷോജിയെ അന്വേഷിച്ചത്.

വീടിന്റെ പിന്‍വശത്തെ മുറിയില്‍ തറയില്‍ വിരിച്ചിരുന്ന പുല്‍പായയില്‍ കഴുത്തറുത്തു രക്തം വാര്‍ന്നു മരിച്ചു കിടക്കുകയായിരുന്നു ഷോജി. കൊല നടന്ന സമയത്ത് അമീറുള്ള എന്ന വിളിപ്പേരുള്ള ഇതര സംസ്ഥാന തൊഴിലാളി കോതമംഗലം പ്രദേശത്തുണ്ടായിരുന്നതായും പിന്നീട് ഇയാളെ കാണാതായെന്നും വിവരം ലഭിച്ചു.

Top