ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് മാതാപിതാക്കള്‍; പ്രതികളുടെ അറസ്റ്റിന് ശേഷം തന്നെ കാണാന്‍ വന്നാല്‍ മതിയെന്ന് അമ്മ

കൊച്ചി: പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഈ മാസം 28ന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്യതില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്ന് മാതാപിതാക്കള്‍. നടിയുടെ കേസില്‍ പ്രതികളെ വേഗം അറസ്റ്റുചെയ്തു എന്നാല്‍ ജിഷ്ണുവിന്റെ കേസ്സില്‍ അവഗണനയാണെന്ന് കുടുംബം ആരോപിച്ചു.ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രക്ഷിതാക്കള്‍. നെഹ്‌റു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണം. പ്രതികളുടെ അറസ്റ്റ് നീളുന്നതില്‍ ഗൂഢാലോചനയുണ്ട്.

ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പേടികാരണം ഒന്നും പറയാതിരിക്കുകയാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കരുത്. തെളിവുകള്‍ പലതും നശിപ്പിച്ചു. കേസ് അന്വേഷിക്കുന്നതിനും പ്രതികളെ പിടികൂടാനും പ്രത്യേക സ്‌ക്വോഡ് രൂപീകരിക്കണം. അതിനുവേണ്ട സൗകര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ പല കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നിട്ടുണ്ട്, ഇനിയും ചെയ്യണം. പ്രതികളെ അറസ്റ്റ് ചെയ്തതിനുശേഷമേ മുഖ്യമന്ത്രി വീട്ടില്‍ കാണാന്‍ വരേണ്ടതുള്ളുവെന്നും അവര്‍ പറഞ്ഞു. കൃഷ്ണദാസിനെ ഉന്നതര്‍ സംരക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ട്. അതു കൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പൊലീസ് നടപടികള്‍ സഹായിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

Top