ജെഎന്‍യുവിലെ കോണ്ടത്തിന്റ കണക്കെടുത്ത ബിജെപി എംഎല്‍എ വീണ്ടും പ്രസ്താവനയുമായി രംഗത്ത്; ഡല്‍ഹിയിലെ പീഡനത്തിന് കാരണം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും വിവാദപ്രസ്താവനയുമായി രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ രംഗത്ത്. ഡല്‍ഹിയില്‍ നടക്കുന്ന അമ്പത് ശതമാനം പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്നാണ് അഹൂജയുടെ പ്രസ്താവന. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എ വീണ്ടും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തിരിഞ്ഞത്.

ഡല്‍ഹി വനിതാ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസില്‍ ദിവസവും 3000ത്തിലേറെ കോണ്ടങ്ങളും ആയിരക്കണക്കിന് മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും കാണുന്നുവെന്നും രാത്രി എട്ടുമണിക്ക് ശേഷം ഇവര്‍ നഗ്‌നരായി നൃത്തം ചെയ്യുന്നുവെന്നും എം.എല്‍.എ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെല്ലാം മയക്കുമരുന്നിന് അടിമകളാണ്. ക്യാമ്പസില്‍ കാണുന്ന അലൂമിനിയം പാളികള്‍ മയക്കുമരുന്നുകള്‍ക്കുവേണ്ടി ഉപയോഗിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഗര്‍ഭനിരോധന ഗുല്‍കളും, ഇഞ്ചക്ഷനുകളും ഇവിടെ ദിവസംതോറും ഉപയോഗിക്കുന്നു. നമ്മുടെ മക്കളേയും സഹോദരിമാരേയും ചീത്തകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തിയ ഇടമാണിത്. ഇവരെല്ലാം ഒറ്റുകാരാണ്. ക്യാമ്പസ്സില്‍ ഇറച്ചിക്കഷ്ണങ്ങള്‍ കാണുന്നത് അവര്‍ ഇറച്ചി കഴിക്കുന്നതിന്റെ തെളിവാണെന്നും അവരെല്ലാം രാജ്യദ്രോഹികളാണെന്നും അഹൂജ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top