തന്റെ ഭാര്യയേയും മക്കളേയും ‘ഭാരത് മാതാ കീ ജയ്’ എന്ന് പേരിട്ടു വിളിക്കുമെന്ന് കനയ്യ കുമാര്‍

kanhaiya-kumar-full-speech-pti

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തെത്തി. തന്റെ ഭാര്യയേയും മക്കളേയും ഭാരത് മാതാ കീ ജയ് എന്ന് പേരിട്ടു വിളിക്കുമെന്നാണ് കനയ്യ കുമാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ചിന്തിക്കുന്നത് കല്യാണം കഴിയുമ്പോള്‍ തന്റെ ഭാര്യയോട് ഭാരത് മാതാ കീ ജയ് എന്ന് പേര് മാറ്റാന്‍ നിര്‍ദ്ദേശിക്കാം എന്നാണ്.

കുട്ടികളുടെ പേരുകളും ഭാരത് മാതാ കീ ജയ് എന്നാക്കും. ഞാന്‍ എന്റെ പേരും ഭാരത് മാതാ കീ ജയ് എന്നാക്കി മാറ്റും. തന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവിടുത്തെ അധ്യാപകര്‍ അവരുടെ പേര് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഭാരത് മാതാ കീ ജയ് എന്ന് മറുപടി പറയാമല്ലോയെന്നും കനയ്യ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെ അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കും. അവര്‍ക്കായി ഫീസ് കൊടുക്കേണ്ടി വരില്ല എന്നും കനയ്യ കുമാര്‍ പരിഹസിച്ചു. 1984 സിഖ്-വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ച് കഴിഞ്ഞ ദിവസം കനയ്യ സംസാരിക്കുകയുണ്ടായി. ഇതിനെതിരെ സ്വന്തം അനുയായികളുടെ വിമര്‍ശനങ്ങള്‍ വരെ കനയ്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.

Top