വടികുത്തി നടക്കുന്ന 72കാരന്‍ പീഡിപ്പിച്ചത് 12 വയസുകാരിയെ; കോടതി വിധിച്ചത് ഹോസ്പിറ്റലിലെ തടവ്‌

ലണ്ടൻ: ആരെയും ഞെട്ടിക്കുന്ന പീഡനമാണ് 72കാരനായ ജോൺ പോട്സ് നടത്തിയത്. എതിരെ വന്ന 12കാരിയെ ബലംപ്രയോഗിച്ച് ആരുമില്ലാത്ത പാർക്കിനടുത്തുള്ള കാട്ടിൽവച്ച് ബലാത്സംഗം ചെയ്ത കുറ്റവാളിയാണ് പോട്സ്. വടി കുത്തിമാത്രം നടക്കാനാകുന്ന ഡിമെൻഷ്യ ബാധിച്ച ഈ വൃദ്ധൻ ശിക്ഷയേറ്റുവാങ്ങിയിരിക്കുകയാണ്. ക്രൂരത ചെയ്യുന്ന അവസരത്തിലും ഇയാൾ അവശനായിരുന്നു. നാട്ടുകാരെത്തിയപ്പോൾ പാന്ർസ് ഇടാൻപോലുമുള്ള ശക്തിയുണ്ടായിരുന്നില്ല പോട്സിന്.

ഹളിന് സമീപത്ത് ബ്രാൻസ്ഹോമിനും സട്ടനും മധ്യേയുള്ള പാർക്കിൽ സൈക്കിളിൽ സഞ്ചരിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയായിരുന്നു പോട്സ് ആക്രമിച്ച് സമീപത്തെ കാട്ടിലിട്ട് പീഡിപ്പിച്ചിരുന്നത്. ഇത് കണ്ട് കൊണ്ട് വന്ന വഴിയാത്രക്കാർ വൃദ്ധന്റെ ആക്രമണത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ ആക്രമിച്ച് വീഴ്‌ത്തിയ വൃദ്ധൻ തന്റെയും പെൺകുട്ടിയുടെയും ട്രൗസേർസ് വലിച്ച് താഴ്‌ത്തി കൃത്യം നിർവഹിക്കുകയായിരുന്നു. ഇതിലൂടെ കടന്ന് പോയ യാത്രക്കാർ കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിലൂടെ കാറിൽ കടന്ന് പോവുകയായിരുന്ന ഒരു സ്ത്രീയടക്കമുള്ളവർ രക്ഷിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു. പീഡനത്തിന് ശേഷമുള്ള വൃദ്ധന്റെ വിക്രിയകൾ ഇവിടേക്ക് കുതിച്ചെത്തിയ ഒരു പറ്റം പേർ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രതിയെ നാട്ടുകാർ കൈയോടെ കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിച്ചിരുന്നു. പീഡനത്തിന് ശേഷം വിറച്ച് വിറച്ച് ഒരു ബൈക്കിനടുത്തേക്ക് പോട്സ് നടക്കുന്നത് ഈ വീഡിയോയിൽ കാണാം. നടക്കുന്നതിനിടെ ഇയാൾ തന്റെ ബെൽറ്റ് മുറുക്കാൻ പാടുപെടുന്നുമുണ്ട്.

മറ്റ് നിരവധി പേർ ഒരു ചെറിയ ഗേറ്റിലൂടെ വൃദ്ധനടുത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. തന്റെ സുഹൃത്തിന്റെയോ അല്ലെങ്കിൽ ബന്ധുവിന്റെയോ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ഈ പെൺകുട്ടി പോട്സിന്റെ ആക്രമണത്തിന് വിധേയയായത്. തന്നെ കൂടെപ്പോകാൻ വൃദ്ധൻ നിർബന്ധിച്ചിരുന്നുവെന്നും തന്റെ സൈക്കിൾ വലിച്ചിഴച്ചിരുന്നുവെന്നും താനയാളെ തടയാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. വൃദ്ധൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നതിനുള്ള ഫോറൻസിക് തെളിവ് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ചുവെന്നാണ് ജൂറി അംഗം വെളിപ്പെടുത്തുന്നത്.

തന്നെ വൃദ്ധൻ വായ പൊത്തിപ്പിടിച്ച് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കോടതിയിൽ എടുത്ത് കാട്ടപ്പെട്ടിട്ടുണ്ട്. വിചാരണക്ക് എത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാത്ത പോട്സിനെ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. അതായത് പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിഗണിച്ച് മെന്റൽ ഹെൽത്ത് ആക്ടിലെ സെക്ഷൻ 37 പ്രകാരം സുരക്ഷിതമായ ഒരു ഹോസ്പിറ്റലിൽ പോട്സിനെ തടവിൽ വയ്ക്കാനാണ് വിധിയുണ്ടായിരിക്കുന്നത്. ആരോപിക്കപ്പെട്ട നാല് കുററങ്ങളിൽ മൂന്നും പോട്സ് ചെയ്തുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

Top