മൊറാദാബാദ്: വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി വീണ്ടും. മുസ്‌ലിം സ്ത്രീകള്‍ മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോട് ഐ ലവ് യു പറയണമെന്നാണ് സാധ്വി പ്രാചിയുടെ പുതിയ ആഹ്വാനം. കഴിഞ്ഞ ദിവസം മൊറാദാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രാചി വിവാദ പ്രസ്താവന നടത്തിയത്.
മുത്വലാഖ് വിഷയത്തില്‍ രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു ഉപദേശം തരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന. നിങ്ങള്‍ നിങ്ങളുടെ ഇസ്‌ലാം മതം ഉപേക്ഷിക്കൂ. തങ്ങളുടെ ഹിന്ദു മക്കള്‍ നിങ്ങളെ വിവാഹം കഴിക്കുന്നതില്‍ സന്തോഷവാന്മാരായിരിക്കും. നിങ്ങള്‍ അവരോട് ഐ ലവ് യു പറഞ്ഞാല്‍ മാത്രം മതി-സാധ്വി പ്രാചി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെതിരെ പ്രസ്താവന നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മിയെയും സാധ്വി പ്രാചി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ഫത്വവ പുറപ്പെടുവിക്കാന്‍ മൗലാനമാര്‍ തയ്യാറാകണമെന്നും പ്രാചി പറഞ്ഞു.