കൊടുചൂടില്‍ നിന്ന് രക്ഷനേടാന്‍ പര്‍ദ്ദ അഴിക്കാന്‍ അനുവദിക്കണമെന്ന് മെറോക്കയിലെ മുസ്ലീം സ്ത്രീകള്‍; പുരുഷന്‍മാരെ പോലെ ബീച്ചില്‍ കുളിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കണമെന്നും ആവശ്യം

ടാങ്കിയര്‍: കൊടും ചൂടില്‍ പുരുഷന്‍മാര്‍ മുഴുവന്‍ ബീച്ചിലും പാര്‍ക്കിലുമായി ആര്‍ത്തുല്ലസിക്കുമ്പോള്‍ പര്‍ദ്ദക്കുള്ളില്‍ ചൂട് സഹിക്കാന്‍ കഴിയാതെ മുസ്ലീം സ്തീകള്‍ പര്‍ദ്ദയഴിക്കാന്‍ വേണ്ടി സമരത്തില്‍. കൊടുംചൂടത്ത് ശരീരം മുഴുവന്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു നടക്കുക! വേനല്‍ക്കാലത്തെങ്കിലും തങ്ങള്‍ക്ക് കുറച്ചു സ്വാതന്ത്ര്യം വേണമെന്നാണ് മൊറോക്കോയിലെ ഒരുപറ്റം മുസ്ലീം സ്ത്രീകളുടെ ആവശ്യം.

പൊതുസ്ഥലങ്ങളില്‍ ശരീരം മറയ്ക്കണമെന്നാണ് ഇസ്ലാമിക നിയമത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ ലംഘിക്കാതെ, ബീച്ചില്‍ ഉല്ലസിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് മഹിളാപ്രവര്‍ത്തക നൂര്‍ അലോധ പറയുന്നു. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഇവിടെ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല. കൊടുംചൂടില്‍ നിന്നു രക്ഷ നേടാനായി, ബുര്‍ഖ അഴിച്ചുവെച്ചു സൂര്യസ്‌നാനം നടത്തുകയാണ് ചെയ്യേണ്ടത്. അതിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീന്തല്‍വസ്ത്രങ്ങള്‍ ധരിച്ചു പുരുഷന്‍മാരുടെ മുന്നില്‍ വരാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വേനല്‍കാലം ആഘോഷിക്കാന്‍ ഇങ്ങനെയൊരു സൗകര്യം ഉടന്‍ ഒരുക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സ്രീകള്‍ പര്‍ദ്ദ അഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട നടക്കുന്ന സമരത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

 

Top