മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ല;സമസ്ത

മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി.പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ സമസ്ത എതിർത്തു. വിശ്വാസ സ്വാതന്ത്ര്ത്തല്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അത്തരമൊരു വാദത്തോടു സമസ്തയ്ക്കു യോജിപ്പില്ലെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നു പ്രാര്‍ഥിച്ചാല്‍ മതിയെന്നും അദ്ദേഹം. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മുസ്ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് പ്രാര്‍ഥിക്കേണ്ടത്. ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും ആലിക്കുട്ടി മുസലിയാര്‍ മലപ്പുറത്ത് പറഞ്ഞു. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല. ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും സമസ്ത നിലപാടെടുത്തു.

Top