എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

കോഴിക്കോട് :2002 ൽ അമ്മായിഅമ്മയായ അന്നമ്മയെ കൊല്ലാൻ കാരണം വിദ്യഭ്യാസ യോഗ്യതയെ ക്കുറിച്ച് പറഞ്ഞ കള്ളമാണ് യഥാര്‍ത്ഥ കാരണമെന്നാണ് പുതിയ കണ്ടെത്തല്‍.അതേസമയം 14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002 ലാണ് പൊന്നാമ്മറ്റം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന അന്നമ്മ കൊല്ലപ്പെടുുന്നത. വീടിന്‍റെ അധികാരം നേടിയെടുക്കാന്‍ വേണ്ടിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇതുവരേയുള്ള നിഗമനം. ‌കടം നല്‍കിയ പണം അന്നമ്മ തിരിച്ചു ചോദിച്ചത് ജോളിയില്‍ വിദ്വേഷം വര്‍ധിപ്പിച്ചെന്നും ഇതും കൃത്യത്തിന് കാരണമായെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാരണമാണ് അന്നമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജോളിയെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.വിവിധ കാരണങ്ങള്‍ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചെന്ന് നേരത്തെ വിലയിരുത്തല്‍ ഉണ്ടായെങ്കിലും വിദ്യഭ്യാസ യോഗ്യതയെ ക്കുറിച്ച് പറഞ്ഞ കള്ളമാണ് യഥാര്‍ത്ഥ കാരണമെന്നാണ് പുതിയ കണ്ടെത്തല്‍. തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പൊന്നാമ്മറ്റം വീട്ടില്‍ ആദ്യം ഒരു കള്ളം പറഞ്ഞ ജോളിക്ക് പിന്നീട് ആ കള്ളം മറച്ചുവെക്കാന്‍ നിരവധി കള്ളങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നു.

2002 സെപ്തംബറിലാണ് പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായി അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയായിരുന്നു അന്നമ്മയെ കൊന്നത്. കീടനാശിനിയായിരുന്നു കൃത്യത്തിനായി ജോളി ഉപയോഗിച്ച വിഷം. ആട്ടിന്‍ സൂപ്പ് കഴിച്ചയുടനെ കുഴഞ്ഞു വീണ അന്നമ്മ മരിക്കുകയായിരുന്നു. മുമ്പൊരിക്കലും ഇതുപോലെ ആട്ടിന്‍സൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ട അന്നമ്മയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

Top