ജോ​ളി​യു​ടെ സു​ഹൃ​ത്ത് റാ​ണി കീ​ഴ​ട​ങ്ങി.ജോളി പറയാൻ ബാക്കിവച്ചതെങ്കിലും റാണിക്ക് പറയും. കൊലപാതകങ്ങളെക്കുറിച്ച് റാണിക്കെല്ലാം അറിയാം ?

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യിലെ കൊലപാതകങ്ങളിൽ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ സു​ഹൃ​ത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി . ജോ​ളി​യു​ടെ സു​ഹൃ​ത്ത് പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി​യാ​യ റാ​ണി​യെ പോലീസ് ചോ​ദ്യം ചെ​യ്യു​ന്നു. വ​ട​ക​ര റൂ​റ​ല്‍ സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണ് റാ​ണി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ​​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ റാ​ണി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും മു​ങ്ങി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് റാ​ണി ഇ​ന്ന് നേ​രി​ട്ട് വ​ട​ക​ര എ​സ്പി ഓ​ഫീ​സി​ലെ​ത്തി​യ​ത്. റാ​ണി​യോ​ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സും ന​ല്‍​കി​യി​രു​ന്നു.

ജോ​ളി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ങ്ങി​യ​ത്. ത​ല​ശേ​രി​യി​ല്‍ ക​ല്ല്യാ​ണ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ പോ​യ​തെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്‍​ഐ​ടി പ​രി​സ​ര​ത്ത് ത​യ്യ​ല്‍​ക​ട ന​ട​ത്തി​യി​രു​ന്ന റാ​ണി​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു​ള​ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജോ​ളി​യു​ടെ മൊ​ബൈ​ല്‍​ ഫോ​ണി​ലും റാ​ണി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​ശ്രീ ചെ​യ​ര്‍​പ​ഴ്‌​സ​ണാ​യി​രു​ന്ന റാ​ണി എ​ന്‍​ഐ​ടി​ക്ക​ടു​ത്ത് ത​യ്യ​ല്‍​ക​ട ന​ട​ത്തു​മ്പോ​ള്‍ ജോ​ളി അ​തി​ന​ടു​ത്തു​ള്ള ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ല്‍ എ​ത്തി​യി​രു​ന്നു. അ​വി​ടെ നി​ന്നു​ള്ള ബ​ന്ധ​മാ​ണ് ഇ​രു​വ​രേ​യും ഉ​റ്റ​സു​ഹൃ​ത്ത​ക്ക​ളാ​ക്കി മാ​റ്റി​യ​ത്. ജോ​ളി കൊ​ല​പാ​തം ന​ട​ത്തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ റാ​ണി​ക്ക് അറിയാമായിരുന്നുവെന്നാണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യേ​യും എം.​എ​സ്.​ മാ​ത്യു എ​ന്ന ഷാ​ജി​യേ​യ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ​യ്യോ​ളി ക്രൈംബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Top