ജോളിയുടെ വഴിവിട്ട ജീവിതത്തിന്‍റേയും അടങ്ങാത്ത സ്വത്ത് മോഹത്തിനും ഇരയായത് 6 ജീവനുകൾ. അമ്മയെ തള്ളിപ്പറഞ്ഞു ജോളിയുടെ മകൻ !! ‘തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ, എനിക്ക് തളര്‍ന്നിരിക്കാനാകില്ല, അനുജനുണ്ട്, അവന്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്.

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ രാഷ്ട്രീയ നേതാക്കളും സർക്കാരും ഉദ്യോഗസ്ഥരും സംശയനിഴലിൽ .ഒരാൾ മാത്രമല്ല ഈ കൊടും ക്രൂരതക്ക് പിന്നിലെ ബുദ്ധികേന്ദ്രം എന്നും പോലീസ് അന്യോഷണ ത്തിൽ സംശയിക്കുന്നു .മാത്രമല്ല കൊല്ലപ്പെട്ട റോയിയുടെ സഹേദരിയും മകനും സൂചനകൾ നൽകുന്ന പ്രധാന മറ്റൊരു പ്രതിയും ഇനിയും ചിത്രത്തിൽ വന്നിട്ടില്ല .അതേസമയം കൂടത്തായി കൂട്ട കൊലപാതക കേസിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സംശയ നിഴലിൽ. ഒരു മുസ്ലീം ലീഗ് നേതാവും ഒരു കോൺഗ്രസ് നേതാവുമാണ് സംശയ നിഴലിൽ നിൽക്കുന്നതെന്നാണ് സൂചന. ഇവർ ജോളിക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ചെയ്തു കൊടുത്തോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ട് നേതാക്കളോടും ഒരു ബിഎസ്എൻഎൽ ജീവനക്കാരനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. പോലീസ് ജോളിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നതായാണ് വിവരം. ഇതിൽ ഒരാളുടെ വീട്ടിൽ നേരത്തെ തന്നെ അന്വേഷണ സംഘം രഹസ്യാന്വേഷണം നടത്തിയിരുനന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നേരത്തെ ചോദ്യം ചെയ്തപ്പോൾ പങ്കില്ലെന്ന മറുപടിയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.

ജോളി അറസ്റ്റിലായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ പ്രദേശിക നേതാവിനെ വിളിപ്പിച്ചിരിക്കുന്നത്. ജോളിയുമായി ബന്ധമുള്ളവരുടെ ഫോൺ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകളിൽ സംശയമുള്ളവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് നൽകും. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിൽ അടക്കം ഇതിൽ ചിലർ ജോളിയെ സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകൻ റോയി തോമസ്, അ്നമ്മയുടെ സഹോദരൻ മ‍ഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരരുടെ മകൾ അൽഫൈൻ എന്നിവർ മരിച്ചത്. ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11-ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്ക് മാറ്റി ഇതാണ് പരാതിക്കിടയാക്കിയത്.

എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറൽ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. രണ്ടുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പലതവണ ജോളിയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളിൽ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്ക് നീണ്ടത്.

ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോളി ആകെ തളർന്നു. ഇത് നിരീക്ഷിച്ച പോലീസ് വീണ്ടും ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നത് അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയം ഉണ്ടാവാൻ ആദ്യമായി ഇടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറായിരുന്നില്ല. ഇതാണ് അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. അത് മാത്രമല്ല അന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ജോളിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ പറയുന്നു. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയിയുടെ മകൻ റോമോ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ. ജനിച്ച കാലം മുതൽ താൻ നിർവികാരനാണ്. കൂടുതൽ ഒന്നും പറയാനില്ല. സംശയമുണ്ടെങ്കിൽ പൊലീസ് ചോദ്യം ചെയ്യട്ടെയെന്നും ഷാജു പ്രതികരിച്ചു.രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ലെന്ന് റോമോ പറഞ്ഞു. തങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. അച്ഛൻ തങ്ങളെ പുറത്തുകൊണ്ടുപോകുമായിരുന്നു. അതുപോലെയൊന്നും ഷാജു ചെയ്യില്ലെന്ന് അറിയാമായിരുന്നു. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്നു കരുതി രണ്ടാച്ഛനെ സമ്മതിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തിൽ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും റമോ പറഞ്ഞിരുന്നു.

താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ്. അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാൻ ഉണ്ടെന്നാണ് കരുതുന്നതെന്നും റോമോ പറഞ്ഞു. റെഞ്ചിക്കൊപ്പം ട്വന്റിഫോറിന്റെ പ്രത്യേക ബുള്ളറ്റിനിലാണ് ഷാജുവിനെതിരെ റോമോ ആരോപണം ഉന്നയിച്ചത്.

ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെ വഴിവിട്ട ജീവിതത്തിന്‍റേയും അടങ്ങാത്ത സ്വത്ത് മോഹത്തിന്‍റെ അണിയറ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും സംശയം തോന്നാതെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ജോളി 6 കൊലകളും നടത്തിയിത്. ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിട്ടില്ലെന്ന് കുടുംബവും അയല്‍ക്കാരും സാക്ഷ്യം പറയുന്നു. പാലായില്‍ പഠനകാലത്തും ജോളി ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് സഹപാഠികളും പറയുന്നത്.

 

Top