കൊച്ചി:കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് നിലവിൽ ഹൈക്കോടതി തള്ളിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക