രാജ്യസഭയിലേക്ക് വീണ്ടും ചുവടുവെച്ച് ജോസ് കെ.മാണി; എൽ.ഡി.എഫിന് ലഭിച്ചത് 96 വോട്ടുകൾ: ഒരു അസാധു

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർ‌ഥി ജോസ് കെ.മാണി വിജയിച്ചു.137 വോട്ടുകൾ ആകെ പോൾ ചെയ്തതിൽ എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവാക്കി. യുഡിഎഫിന് 40 വോട്ട്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.

അതേസമയം, എൽ‌ഡിഎഫിന്റെ ഒരു വോട്ടിനെച്ചൊല്ലി തർക്കമുണ്ട്. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴൽനാടനും എൻ.ഷംസുദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ‌ പരാതി ഉയർത്തിയത്. തുടർന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

Top