രണ്ടില ചിഹ്നം ജോസിന്!ജോസഫിന് വീണ്ടും തിരിച്ചടി! കരുത്ത് നല്‍കുന്ന വിധിയെന്ന് ജോസ് കെ.മാണി. പുതിയ പാര്‍ട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പില്‍ ആലോചന

കൊച്ചി : കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസ് കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈ്േക്കാടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. കമ്മീഷണ്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചും തള്ളുകയായിരുന്നു.

ണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പില്‍ ആലോചന. കേരളാ കോണ്‍ഗ്രസ് – ജെ), കേരളാ കോണ്‍ഗ്രസ് എം -ജെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ജെ. ജോസഫ് ആലോചനാ യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

കേരള കോണ്‍ഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും പാര്‍ട്ടി തീരുമാനം. ഓഗസ്റ്റ് 24 ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങള്‍ പരസ്പരം നല്‍കിയ പരാതികളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കര്‍ നേരത്തെ കേട്ടിരുന്നു. വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.

നവംബര്‍ 20നാണ് പി.ജെയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല. പലപ്പോഴും അധികാര പരിധി കടന്നുകൊണ്ടാണ് തീരുമാനമെടുത്തത് എന്നായിരുന്നു ജോസഫിന്റെ പരാതി.

കരുത്തുനല്‍കുന്ന വിധിയാണെന്നും നുണ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും ജോസ് കെ.മാണി പാലായില്‍ വിധിയോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും അധികാരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. ഈ നിയമയുദ്ധങ്ങളിലേക്ക് എതിര്‍ കക്ഷി പോയി. കേരള കോാണ്‍ഗ്രസ് എമ്മിന്റെ അംഗീകാരം വളരെ വ്യക്തമായി ഭുരിപക്ഷം കണക്കാക്കിയാണ് നല്‍കിയത്. ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും നുണ പ്രചരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു എതിര്‍കക്ഷി നടത്തിയത്. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. ഞങ്ങളെ പുറത്താക്കിയത് തെറ്റായിപ്പോയെന്നും എല്‍്ഡി.എഫില്‍ ചേരാനുണ്ടായ രാഷ്ട്രീയ സാഹചര്യവും ജനത്തിന് ബോധ്യപ്പെട്ടു.

ജനകീയ പദയാത്ര പാലായിലെ മുഴുവന്‍ പഞ്ചായത്തുകളിലൂടെയും കടന്നുപോകും. ഇടതുമുന്നണി നടത്തിയ വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായുടെ വികസനത്തില്‍ മാണിയുടെ കയ്യൊപ്പുണ്ട്. മാതൃക നിയസമഭാ മണ്ഡലം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പദയാത്രയുടെ ഉദ്ഘാടന വേളയില്‍ ജോസ് .കെ മാണി പറഞ്ഞു.

Top