കോട്ടയം ഡി.സി.സി നേതൃത്വം ജോസഫിനൊപ്പം !ജോസ് കെ മാണിയെ പുറത്തതാക്കാൻ ഗുഡാനീക്കം. നിലപാട്‌ കടുപ്പിച്ച്‌ കോണ്‍ഗ്രസ്‌

കോട്ടയം:കോട്ടയത്തെ കോൺഗ്രസ് നേതൃത്വം കുറെ നാളായി കേരളം കോൺഗ്രസ് മാണി വിഭാഗവുമായി കടുത്ത ഭിന്നതയിലാണ് .കെ എം മാണി ഉള്ളപ്പോൾ മുതൽ കോട്ടയം ഡിസിസി മാണി വിഭാഗത്തിനെതിരായിട്ടാണ് നിന്നിരുന്നത് .ഇപ്പോൾ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്‌ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസുകളുടെ പിടിവലിക്കിടെ ജോസ്‌ കെ. മാണി പക്ഷത്തിനെതിരേ കടുത്ത നീക്കവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട് ‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ചേര്‍ന്നെടുത്ത കരാര്‍ പാലിക്കാന്‍ ജോസ്‌ വിഭാഗം തയാറാകണമെന്നു കോട്ടയം ഡി.സി.സി നേതൃത്വ യോഗം ആവശ്യപ്പെട്ടു. ജോസ്‌ വിഭാഗത്തിനെതിരായ വികാരമാണു യോഗത്തില്‍ ഉയര്‍ന്നത്‌. കരാര്‍ ജോസ്‌ വിഭാഗം പാലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കാനും യോഗത്തില്‍ നീക്കമുണ്ടായി. നേതാക്കള്‍ ഇടപെട്ടു പ്രമേയം അവസാനനിമിഷം ഉപേക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വികാരം ജോസ്‌ കെ. മാണിയെ അറിയിക്കും.

Also Read :വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണി തീരുമാനം നടപ്പാക്കുക എന്നത്‌ എല്ലാ ഘടകകക്ഷികളുടെയും ബാധ്യതയാണ്‌. മുമ്പു നടന്ന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസിനെ അട്ടിമറിച്ച ചരിത്രം മറക്കരുതെന്നും യോഗം ചൂണ്ടിക്കാട്ടി.കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാന കൈമാറ്റം സംബന്ധിച്ച്‌ യു.ഡി.എഫ്‌ ധാരണ അനുസരിച്ച്‌ മുന്നോട്ടുപോകുമെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു .യു.ഡി.എഫുമായി വ്യക്‌തമായ ധാരണ നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്നുംനിലവില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജോസഫ്‌ തൊടുപുഴയില്‍ പറഞ്ഞു.

അതേസമയം ജില്ലാ പഞ്ചായത്തില്‍ ഇല്ലാത്ത കരാര്‍ ഉണ്ടെന്ന്‌ ആവര്‍ത്തിക്കുന്നവര്‍ അതു പുറത്തുവിടാന്‍ തയാറാവണമെന്നു റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ ആരോപണവുമായി രംഗത്തുവന്നു . കരാര്‍ നിലവിലുണ്ട്‌ എന്നു സ്‌ഥാപിച്ച്‌ പദവികള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമം രാഷ്‌ട്രീയ അധാര്‍മികതയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

അതേസമയം യു.ഡി.എഫിനുള്ളില്‍ തമ്മിലടിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌, ജോസ്‌ വിഭാഗങ്ങളുടെ നിലപാട്‌ അറിഞ്ഞശേഷം ചര്‍ച്ചകളാകാമെന്നു സി.പി.എം. സംസ്‌ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ആദ്യം അവര്‍ അവരുടെ രാഷ്‌ട്രീയനിലപാട്‌ വ്യക്‌തമാക്കട്ടെയെന്നും അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിങ്‌ വഴി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.രാഷ്‌ട്രീയവും സംഘടനാപരവുമായി കെട്ടുറപ്പും നയപരമായി യോജിപ്പുമുള്ളവരുമായേ ഇടതുമുന്നണി കൂട്ടുണ്ടാക്കുകയുള്ളു. അത്തരത്തില്‍ യോജിപ്പുള്ള നിലപാട്‌ ജോസഫില്‍നിന്നോ ജോസ്‌ കെ. മാണിയില്‍ നിന്നോ ഇതുവരെയില്ല. അപ്പുറത്തെ മുന്നണിയില്‍ വിലപേശാനായി നിലപാടെടുത്താല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top