
കണ്ണൂർ :സി.പി.എമ്മിലെ യുവനേതാവും കല്യാശേരി നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാമതും വിജയിച്ചു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി.വി.രാജേഷ് എം.എൽ.എ.യാണ് താരം എന്ന് മാധ്യമം റിപ്പോർട്ടർ മഹമൂദ് വാടിക്കലിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു .മണ്ഡലവും ജനതയും രാജേഷിനെ
ഒരിക്കലും മറക്കിള്ള എന്നും ഈ മാധ്യമ പ്രവർത്തകൻ പറയുന്നു .2011-ലെ നിയസഭാ തിരഞ്ഞെടുപ്പിലാണ് കല്ല്യാശ്ശേരിയിൽ നിന്ന് ജയിച്ച് ആദ്യമായി രാജേഷ് നിയസഭയിലെത്തിയത് .2016 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .
രാജേഷ് സ്വന്തം മണ്ഡലത്തിൽ പദ്ധതികൾ കൊണ്ടുവരികയും സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത് .ജോലികൾ കണ്ടു നിൽക്കുകയുമല്ല, ഇടപെടുകയാണ് ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകന്റെ കുറിപ്പിൽ പറയുന്നു .ഏഴര വർഷം കൊണ്ട് മണ്ഡലം അടിമുടി മാറിയിരിക്കുന്നു. അല്ലെങ്കിൽ ടി.വി.രാജേഷ് എം.എൽ.എ.മാറ്റിയിരിക്കുന്നു. 118.29 കോടി രൂപ ചിലവഴിച്ച് 20.9 കി.മി ദൈർഘ്യത്തിൽ സ്ഥാപിച്ച പിലാത്തറ – പാപ്പിനിശ്ശേരി പാതയിൽ താവത്തെയും പാപ്പിനിശ്ശേരിയിലെയും രണ്ട് റെയിൽവെ മേൽപാലങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. കരാർ തുകയിൽ മാറ്റം വരുത്താതെ രാമപുരത്ത് മറ്റൊരു പാലം കൂടി സ്ഥാപിക്കാൻ കഴിഞത് രാജേഷിന്റെ മാത്രം മിടുക്കാണ് ‘എന്നും മഹമൂദ് വാടിക്കലിൽ എഴുതുന്നു.
പോസ്റ്റ് പൂർണ്ണമായി :
2013 ജൂൺ ഒന്നിനാണ് പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിന്റെ പ്രവർത്തി ഉൽഘാടനം അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സാനിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചത് . ഇബ്രാഹിം കുഞ്ഞ് പറഞ്ഞതും ഉമ്മൻ ചാണ്ടി അവർത്തിച്ചതും ഈ പദ്ധതി നിങ്ങളുടെ മണ്ഡലത്തിന്റെ എം.എൽ.എ.ടി.വി.രാജേഷിന്റെ വികസന ശ്രമത്തിന്റെ നിദർശനമാണെന്നായിരുന്നു. 2018 നവമ്പർ 24 ന് പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡ് നാടിന് സമർപ്പിച്ച് കൊണ്ട് നടത്തിയ പ്രഭാഷണത്തിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞതും അത് തന്നെ!
കെ.എസ്.ടി.പി.യുടെ രണ്ടാം ഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാതകളിൽ ജോലി പൂർത്തീകരിച്ച് ഉൽഘാനത്തിനൊരുങ്ങിയ ആദ്യത്തെ പാത പിലാത്തറ- പാപ്പിനിശ്ശേരി പാതയാണെന്നും ഇതിന്റെ ക്രഡിറ്റ് മുഴുവനും കല്യാശ്ശേരി എം.എൽ.എ.ടി.വി.രാജേഷിനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം !
അതെ അദ്ദഹം പദ്ധതികൾ കൊണ്ടുവരികയും സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത് . ജോലികൾ കണ്ടു നിൽക്കുകയുമല്ല, ഇടപെടുകയാണ്.
‘മാധ്യമം , ദിനപത്രത്തിന്റെ ലേഖകൻ എന്ന നിലയിൽ കെ.എസ്.ടി.പി. റോഡിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി ഉദ്യോഗസ്ഥരുമായി ബന്‌ധപ്പെടാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്! ടി.വി.രാജേഷ് എം.എൽ.എ. യുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഈ റോഡ് യാഥാർത്ഥ്യമായതെന്ന് മുഴുവൻ ഉദ്യോഗസ്ഥർക്കും കട്ടായം!
ഏഴര വർഷം കൊണ്ട് മണ്ഡലം അടിമുടി മാറിയിരിക്കുന്നു. അല്ലെങ്കിൽ ടി.വി.രാജേഷ് എം.എൽ.എ.മാറ്റിയിരിക്കുന്നു. 118.29 കോടി രൂപ ചിലവഴിച്ച് 20.9 കി.മി ദൈർഘ്യത്തിൽ സ്ഥാപിച്ച പിലാത്തറ – പാപ്പിനിശ്ശേരി പാതയിൽ താവത്തെയും പാപ്പിനിശ്ശേരിയിലെയും രണ്ട് റെയിൽവെ മേൽപാലങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. കരാർ തുകയിൽ മാറ്റം വരുത്താതെ രാമപുരത്ത് മറ്റൊരു പാലം കൂടി സ്ഥാപിക്കാൻ കഴിഞത് രാജേഷിന്റെ മാത്രം മിടുക്കാണ്!
വയലപ്ര പാർക്ക്, ചൂട്ടാട് ബീച്ച്, ഐ.ടി.ഐക്ക് പുതിയ കെട്ടിടം, പഴയങ്ങാടി താലൂക്കാശുപത്രിയിൽ ഡയാലിസിസ് സൗകര്യമടക്കം ഏർപ്പെടുത്തി കൊണ്ടുള്ള സമഗ്ര വികസനം, ഒരു കോടി മുപ്പത് ലക്ഷം രൂപ എം.എൽ .എ.ഫണ്ടിൽ നിന്ന് ചിലവഴിച്ച് ഏഴോം പഞ്ചായത്തിന്റെ കീഴിലുള പഴയങ്ങാടി ബസ് സ്റ്റാന്റ് നിർമ്മാണം, മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഹൈടെക് ക്ലാസ് മുറികളടക്കമുള്ള സംവിധാനങ്ങൾ, വിദ്യാലയങ്ങൾക്ക് കംപ്യൂട്ടറുകൾ തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സമഗ്ര പദ്ധതികൾ, എക്സ്പൻഷൻ ജോയന്റ് ഒഴിവാക്കിയ ജില്ലയിലെ ആദ്യത്തെ കോട്ടക്കീൽ പാലമടക്കം ഗതാഗത രംഗത്തെ വൻകുതിപ്പ്, അങ്ങിനെ സാക്ഷാത്കരിച്ച എത്ര പദ്ധതികൾ !
പരിയാരം മെഡിക്കൽ കോളജ് , ശ്രീസ്ഥ വഴി കോട്ടക്കൽ പാലത്തിലൂടെ കണ്ണൂർ ഏർപോർട്ടി ലേക്കുളള വഴി സുഖമമാക്കുന്ന ബൈപ്പാസ്, മലബാർ ക്രൂസ് പദ്ധതി, തീരദേശ ഹൈവേ പദ്ധതി, പുതിയങ്ങാടി മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ആസുത്രണത്തിലുളള വികസന പദ്ധതികൾ, അങ്ങിനെ പ്രഥമ ഘട്ടത്തിലും ദ്വിതീയ ഘട്ടത്തിലും സ്വപ്നത്തിലുമുളള പദ്ധതികൾ വേറെയും !
താങ്കളാണ് സർ, ജനത്തിന്റെ പ്രതിനിധി – ശരിയായ ജന പ്രതിനിധി!
‘മൂന്നു പതിറ്റാണ്ടിലേറെയായുള്ള പത്ര പ്രവർത്തനത്തിനിടയിൽ നാൽപതിനായിരത്തിലധികം വാർത്തകൾ ‘മാധ്യമം’ പത്രത്തിനായി തയ്യാറാക്കിയ എനിക്ക് , ഒരേ ആളുടെ പേര് ഏറ്റവും അധികം തവണ വാർത്തകളിൽ എനിക്ക് എഴുതേണ്ടി വന്നതും ടി.വി.രാജേഷ് എം.എൽ.എ.യുടെ നാമമാണ്.
BIG SALUTE TO T.V.RAJESH , M L A.
ലാൽ സലാം !!!
(മഹമൂദ് വാടിക്കൽ)