ടി.വി.രാജേഷ് എംഎൽഎയേയും മുഹമ്മദ് റിയാസിനേയും റിമാൻഡ് ചെയ്ത് കോഴിക്കോട് സിജെഎം കോടതി

കോഴിക്കോട്: കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു .

2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

Top