റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു?..വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന

കോഴിക്കോട് :വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന . റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട മദ്യക്കുപ്പി കണ്ടെത്തിയ മന്ത്രി മദ്യക്കുപ്പി പിടിച്ച് നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നു .മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശാസിച്ചു. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു.

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർണമായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിലെ മന്ത്രിയുടെ മിന്നല്‍ പരിശോധന തുടരുകയാണ്. നേരത്തെ തലസ്ഥാനത്തെ തൈക്കാട് റെസ്റ്റ് ഹൗസ് സന്ദർശിച്ച മന്ത്രി വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽ‍പ്പെട്ടതിനെ തുടർന്ന് റെസ്റ്റ് ഹൗസ് മാനേജരെ സസ്പെന്‍ഡ് ചെയ്യാന്‍ നിർദേശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top