സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്.എം.വി.ജയരാജനു പകരം ടി.വി.രാജേഷ് !

കണ്ണൂർ∙ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനു കൈമാറി. എം വി ജയരാജൻ ലോക്സഭാ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ടി വി രാജേഷിന് ചുമതല നൽകിയത്.

2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എംഎൽഎ ആയിരുന്നു. 2007 മുതൽ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രെട്ടറിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേർന്നാണ് ടി.വി.രാജേഷിനെ ആക്ടിങ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയപ്പോഴാണ് എം.വി.ജയരാജൻ സെക്രട്ടറിയായത്. കഴിഞ്ഞ ജില്ലാ സമ്മേളനം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് തിരിച്ചെത്തിയ പി.ജയരാജന് പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നൽകിയിരുന്നില്ല.

Top