നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് കരുതുന്നില്ല.പ്രതികാരമല്ല നീതി: ചീഫ് ജസ്റ്റിസ് ബോബ്ഡെ

ന്യുഡൽഹി :ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.നീതി പ്രതികാരത്തിന്‍റെ രൂപം പൂണ്ടാല്‍ അതിന്‍റെ സ്വഭാവം മാറുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയുടെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയെ പരോക്ഷമായി വിമര്‍ശിച്ചത്- “നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു‍.

അതേസമയം ബലാത്സംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നീതിപീഠങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് വേദിയിലുണ്ടായിരുന്ന കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ ദീനരോദനം കാണണം. അവസരത്തിനനുസരിച്ച് നീതിന്യായ സംവിധാനങ്ങള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് രാജ്യത്ത് ചര്‍ച്ച നടക്കുന്നതിടിനിടെയാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതിനിടെ പ്രതികള്‍ക്ക് നേരെ വെടിവെച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

Top