തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യവെച്ച് കോൺഗ്രസിൽ കലാപം തുടങ്ങി .ചുക്കാൻ പിടിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണെന്നും ആരോപണം ശക്തമായി.മുല്ലപ്പള്ളി പ്രസിഡന്റ് സഥനത്ത് തുടർന്നാൽ മുഖ്യമന്ത്രി കസേരക്ക് വിലങ്ങുതടി ആകും എന്ന് ഭയക്കുന്നത് ഉമ്മൻ ചാണ്ടി മാത്രമല്ല ആ മോഹം മനസ്സിൽ പേറി നടക്കുന്ന ചെന്നിത്തലയും എന്നാണു ഇപ്പോൾ ഉയരുന്ന ഗ്രൂപ്പ് പോരിന്റെ കാരണം എന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വെല്ലുവിളി ആയി നിൽക്കുന്ന ചെന്നിത്തലയേയും വെട്ടാനാണ് പുതിയ നീക്കത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് .അതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി കെ മുരളീധരന്‍ എംപി രംഗത്ത് വന്നിരിക്കുന്നത് .
മുല്ലപ്പള്ളിക്ക് എതിരെയുള്ള നീക്കത്തിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ആശിർവാദം ഉണ്ട് എന്നും കരുതാം . ഗ്രൂപ്പ് പോരിനെ നേരിടുന്നതില്‍ മുല്ലപ്പള്ളി പരാജയമാണെന്നും കെപിസിസി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും സന്നദ്ധത അറിയിച്ച് മുരളീധരന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ഉടലെടുത്തിന് പിന്നാലെയാണ് മുരളീധരന്‍റെ നീക്കം. പട്ടികയെ ചൊല്ലി മുല്ലപ്പള്ളിക്കെതിരെ എഐസിസിയിലേക്ക് പരാതി പ്രളയമാണ്. ഇതിനിടയിലാണ് മുല്ലപ്പള്ളിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ രംഗത്തെത്തിയത്.
മുല്ലപ്പള്ളിക്കെതിരെ ഇത്തരത്തില്‍ പാളയത്തില്‍ പട ഉയരുന്നതിനിടയിലാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി മുരളീധരന്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. ജംബോ പട്ടികയ്ക്കെതിരെ വലിയ ആക്ഷേപമാണ് കൂടിക്കാഴ്ചയില്‍ മുരളീധരന്‍ ഉയര്‍ത്തിയത്.ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കീഴില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആകെയുള്ള 20 ല്‍ 19 സീറ്റുകളും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് കനത്ത പരാജയമാണെന്ന് മുരളീധരന്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.കെപിസിസി പ്രസിഡന്റ് സ്ഥാനം മോഹമായി മനസ്സിൽ കൊണ്ട് നടക്കുന്ന വർക്കിങ് പ്രസിഡന്റ് കൂടിയായ കെ സുധാകരൻ എംപിയും ചരടുവലികൾ നടത്തുന്നുണ്ട് .എന്നാൽ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാതെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സുധാകരന്റേത് വെറും മോഹമായി മാത്രം നിലനിൽക്കും എന്നതായിരിക്കും യാഥാർഥ്യം.
എന്നാൽ അടുത്ത മുഖ്യനാകാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. അതുകൊണ്ട് തന്നെ നിര്‍ണായക സമയങ്ങളില്‍ വിശ്വസ്തനായ ഒരു അധ്യക്ഷനെയാകും ഉമ്മന്‍ചാണ്ടിയ്ക്ക് ആവശ്യം. മുല്ലപ്പള്ളി ഒരു ഭീഷണിയല്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നും മുതിര്‍ന്ന നേതാവിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകള്‍ക്ക് കുടപിടിക്കുന്നതെന്ന ആരോപണമാണ് പ്രധാനമായും ഇവരടക്കം ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ പാടെ അധ്യക്ഷന്‍ അംഗീകരിക്കുകയായിരുന്നുവെന്നുമുള്ള പരാതിയും എഐസിസിക്ക് ലഭിച്ചിട്ടുണ്ട് .
ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് പരാജയം രുചിക്കേണ്ടി വന്നു. കോന്നിയും വട്ടിയൂര്‍ക്കാവുമാണ് എല്‍ഡിഎഫ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് മുല്ലപ്പള്ളിയുടെ കീഴില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയാണ്.പ്രസിഡന്‍റ് എന്ന നിലയിലുള്ള മുല്ലപ്പള്ളിയുടെ നേതൃത്വ പോരായ്മയാണ് ഇത് വെളിവാക്കുന്നതെന്നും മുരളീധരന്‍ പറയുന്നു.ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഉടന്‍ ഉടച്ചുവാര്‍ക്കലുകള്‍ വേണമെന്നാണ് മുരളീധരന്‍റെ ആവശ്യം. നിലവിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുന്നില്ലെന്ന് മുരളീധരന്‍ സോണിയയെ ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി പുനസംഘടനയ്ക്കായി തയ്യാറാക്കിയ ജംബോ റിപ്പോര്‍ട്ട് തന്നെ ഇതിന്‍റെ തെളിവാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാനാണ് ഇത്രയും വലിയൊരു പട്ടിക തയ്യാറാക്കിയത്. 55 വയസെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല പ്രായമായ നേതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും മുരളീധരന്‍ ആരോപിച്ചു. എ,ഐ ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിയ്ക്ക് മുന്‍പില്‍ മുല്ലപ്പള്ളിക്ക് ശക്തമായൊരു നിലപാട് എടുക്കാന്‍ സാധിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം മുരളീധരന്‍ പുതിയ സംസ്ഥാന പ്രസിഡന്‍റ് ആവുന്നതിനോട് സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളീധരന്‍റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളാണ് ഇവര്‍ എതിര്‍പ്പിന്‍റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എഐസിസി പ്രസിഡന്‍റായ സോണിയ ഗാന്ധിക്കെതിരെ ആദ്യമായി വെടിയുതിർത്തത് മുരളീധരന്‍ ആണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മുരളീധരന് ഒരിക്കലും കെപിസിസി അധ്യക്ഷനാകാനാവില്ലെന്നും ,കോൺഗ്രസിന്റെ മുതിർന്ന നേതാവ് വ്യക്തമാക്കുന്നു.
അമ്പത് വയസ്സിന് താഴയുള്ളവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിയാണ് ഇരട്ട പദവി മുതല്‍ അറുപത് വയസ് കഴിഞ്ഞവര്‍ വരെ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ് .എ,ഐ ഗ്രൂപ്പുകളുടെ വീതംവെയ്പ്പില്‍ തയ്യാറായ 126 പേരുടെ ജംബോ പട്ടികയ്ക്കെതിരെ ഇതിനോടകം തന്നെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍റിനെ സമീപിച്ചിട്ടുണ്ട്.
Senior Congress leader and Vatakara MP, K Muraleedharan is pushing for his candidature as the state Congress chief. Sources in the party told TNIE that he recently had a one-to-one meeting with AICC president Sonia Gandhi and had indicated that he was ready to accept the mantle of the KPCC president.