കോൺഗ്രസ് പലസ്തീൻ റാലി നടത്തുന്നു.തരൂരിനെ റാലിയിൽ പങ്കെടുപ്പിച്ചേക്കില്ല,ഉദ്ഘാടകരുടെയോ പ്രഭാഷകരുടെയോ കൂട്ടത്തിൽ പേരില്ല.ഹമാസ് നടത്തിയത് വികാരപ്രകടനം ഭീകരാക്രമണമല്ല: തരൂർ പ്രസ്താവന തിരുത്തണമെന്നും കെ മുരളീധരന്‍

കോഴിക്കോട് :മുസ്ലിം പ്രീണനവുമായി കോൺഗ്രസും .മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ ഇസ്രായേൽ വിരുദ്ധ ഹമാസ് -പലസ്‌തീൻ റാലി നടത്തുന്നു .കോൺഗ്രസ് നടത്തുന്ന പലസ്തീൻ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്‍റെ പേരില്ല. വർക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാൽ പലരിൽ ഒരാളായി ഊഴത്തിന് കാത്തിരിക്കേണ്ടി വരും.

അതേസമയം പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ശശി തരൂരിനുമെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കെ മുരളീധരന്‍ എംപി. ഒക്ടോബർ ഏഴാംതിയതി ഇസ്രായേലില്‍ നടന്നത് ഭീകരാക്രമണല്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് പാർട്ടിക്കുള്ളത്. ശൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? അത് തിരുത്താതെ തരൂർ മാത്രം പൊക്കിപ്പിടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും കെ മുരളീധരന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

23ന് കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസിന്‍റെ പലസ്തീൻ റാലി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷക‍ർ. തരൂരിന് പ്രത്യേക റോളൊന്നും റാലിയിൽ നൽകാൻ ഇതേ വരെ ആലോചനയില്ല.

പ്രവർത്തകസമതി അംഗമെന്ന രീതിയിൽ തരൂരെത്തിയാൽ പല പ്രഭാഷകരിൽ അവസാന ഊഴം മാത്രമാണ് ലഭിക്കുക. തരൂരിന്‍റെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുൻ കെപിസിസി പ്രസിഡണ്ടുമാർക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.

തരൂർ നിലപാട് ആവ‍ർത്തിക്കാനോ വിശദീകരിക്കാനോ സാധ്യതയുണ്ട്. അത് തലവേനയാകുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ തരൂരിനെ മനപൂ‍ർവ്വം ഒഴിവാക്കാനാകില്ല. പരിപാടിയെക്കുറിച്ച് അറിയിക്കും. കുടുംബപരമായ ചടങ്ങ് ഉള്ളതിനാൽ തരൂർ എത്താൻ സാധ്യതയില്ല. പ്രത്യേകിച്ച് റോളൊന്നുമില്ലാതെ അവസാന പ്രാസംഗികനാകാനും തരൂർ താല്പര്യം കാണിച്ചേക്കില്ല. സ്വാഗത സംഘം യോഗം ചേർന്ന് റാലി നടത്തിപ്പുമായി മുന്നോട്ട് നീങ്ങുകയാണ് കോഴിക്കോട്ടെ സംഘാടകസമിതി.

കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാർഡ്യപരിപാടിയില്‍ ശശി തരൂരിനെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണ് എന്ന് മുരളീധരൻ പറഞ്ഞു.  എന്ത് തന്നെയായാലും നേരത്തെ ശശി തരൂർ നടത്തിയ ഒരു പരാമർശം അദ്ദേഹം തന്നെ തിരുത്തേണ്ടതാണ്. ആ വാചകമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് അദ്ദേഹം തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഒക്ടോബർ 7 ന് നടന്നത് ദുരിതം അനുഭവിക്കുന്നവരെട ഒരു വികാര പ്രകടനം മാത്രമായി കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നതെല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇതിനെതിരായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന് പകരം, വിവചനത്തിന്റെ കട തുറക്കാനാണ് സി പി എം ശ്രമിക്കുന്നത്. തരൂർ തന്റെ പ്രസ്താവന തിരുത്തി കഴിഞ്ഞാല്‍ പാർട്ടിക്ക് അകത്ത് അദ്ദേഹത്തിനെതിരെ ആർക്കും ഒന്നും പറയാന്‍ സാധിക്കില്ലെന്നും കെ മുരളീധരന്‍ പറയുന്നു.

എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പോവും. വേറെ ആരെയൊക്കെ ക്ഷണിച്ചു എന്നുള്ളത് ഞാന്‍ നോക്കിയിട്ടില്ല. അത് ഞാന്‍ നോക്കേണ്ട കാര്യവുമില്ല. പാർട്ടി നടത്തുന്ന പരിപാടിയില്‍ ആർക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. എന്നെ ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും. പാർട്ടിക്ക് എല്ലാവരും ഒരു പോലെയാണ്. മാത്രവുമല്ല കോഴിക്കോട് പരിപാടി നടക്കുന്ന ദിവസം അദ്ദേഹത്തിന് എന്തൊക്കെയോ അസൌകര്യങ്ങള്‍ ഉണ്ടെന്ന് കേട്ടുവെന്നും വടകര എം പി കൂട്ടിച്ചേർത്തു.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇസ്രായേലില്‍ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ശശി തരൂര്‍ പറഞ്ഞത്. രണ്ട് ഭാഗത്ത് നിന്നും ഭീകരവാദി ആക്രമണം ഉണ്ടായെന്നും ഇസ്രായേലിന്റെ പ്രതികരണം അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top