കോൺഗ്രസിനെ ഇല്ലാതാക്കാൻ സുധാകരൻ !ഡിസിസി പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചു, പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി.

ന്യുഡൽഹി :കണ്ണൂരിലെ കോൺഗ്രസിനെ തകർത്തപ്പോൾ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത് എന്ന ആരോപണം ശക്തമായി .കോൺഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് വിവാദം പുകയുമ്പോൾ മുതിർന്ന നേതാക്കളെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുക്കാതെ പാർട്ടിയെ ഇല്ലാതാക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി .അതിനിടെ ആരുടെയും അഭിപ്രായം വകവെക്കാതെ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി.

ഡിസിസി പ്രസിഡന്റ്‌ നിയമനത്തിൽ അഞ്ച്‌ ജില്ലയിൽ തർക്കം രൂക്ഷമാകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്‌ ജില്ലയിലാണ്‌ തർക്കം. ഒമ്പത്‌ ജില്ലയിൽ ഒറ്റപ്പേരിൽ എത്തിയെങ്കിലും പട്ടിക പുറത്തുവന്നാൽ കലാപത്തിന്‌ വഴിതുറക്കുമെന്ന ഭയത്തിലാണ്‌ നേതൃത്വം.വീണ്ടും ഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ബുധനാഴ്‌ച സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്‌ച നടത്തി. തുടർന്ന്‌ മാധ്യമപ്രവർത്തകരെ കണ്ട സുധാകരൻ എല്ലാ ജില്ലയിലും ഒറ്റപ്പേരിൽ എത്തിയെന്നും അന്തിമപട്ടിക ഹൈക്കമാൻഡിന്‌ കൈമാറിയെന്നും അവകാശപ്പെട്ടു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഇത്‌ നിരാകരിച്ചതോടെ തർക്കം അവസാനിച്ചില്ലെന്ന്‌ വ്യക്തമായി. അഞ്ച്‌ ജില്ലയിൽ ഒന്നിലേറെ പേരുള്ള പട്ടികയാണ്‌ സുധാകരൻ നൽകിയത്‌. ഈ ജില്ലകളിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്‌. ഗ്രൂപ്പുകളും നേതാക്കളും നടത്തിയ വീതംവയ്‌പിലാണ്‌ ഒമ്പത്‌ ജില്ലയിൽ സമവായമായത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് കെ സുധാകരന്‍ അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. 10 ദിവസം മുമ്പ് താരീഖ് അന്‍വറിന് സമര്‍പ്പിച്ച പട്ടികയില്‍ ചില തിരുത്തലുകള്‍ വരുത്തിയാണ് പുതിയ പട്ടിക സുധാകരന്‍ തയാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ഉള്‍പ്പടെ ആറ് ജില്ലകളില്‍ തര്‍ക്കം തുടരുന്നതായാണ് സൂചന. പക്ഷേ സമവായത്തിലൂടെ എല്ലാ ജില്ലകളിലും ഒറ്റ പേരിലേക്ക് എത്തിയെന്നാണ് സുധാകരന്റെ അവകാശവാദം. ഹൈക്കമാന്‍ഡ് ഉടന്‍ പട്ടിക പ്രഖ്യാപിക്കുമെന്നും സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചര്‍ച്ചകളില്ലാതെ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. ഈ സാഹചര്യത്തില്‍ താരിഖ് അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായി വീണ്ടും ആശയവിനിമയം നടത്തുമെന്നാണ് സൂചന. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന വാദമാണ് കെപിസിസി നേതൃത്വം ഉയര്‍ത്തുന്നത്. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം നല്‍കുന്ന സൂചനയും അതാണ്. എത്രയും പെട്ടെന്ന് അധ്യക്ഷന്മാരെ പ്രഖ്യാപിക്കണമെന്ന ആവശ്യവും വിഡി സതീശനും കെ സുധാകരന്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണായകമാകും.

ഉമ്മൻ ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും അവഗണിച്ച്‌ നീങ്ങുന്ന കെ സുധാകരൻ, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർക്കിടയിലും ചില പേരിൽ തർക്കമുണ്ട്‌.ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനുമുമ്പ്‌ തുടങ്ങിയ സൈബർ പോരും പോസ്റ്റർ യുദ്ധവും ബുധനാഴ്‌ചയും തുടർന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ എറണാകുളത്ത്‌ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്കായ സതീശന്റെ വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ്‌ പോസ്റ്ററിലുള്ളത്‌.കോൺഗ്രസിന്റെ ഔദ്യോഗിക സൈബർ ടീം രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ ഫെയ്‌സ്‌ബുക്കിൽ രൂക്ഷ വിമർശമുയർത്തിയിരുന്നു. ഇതിന്‌ തിരിച്ചടിയായാണ്‌ സതീശനെതിരെ സ്വന്തം ജില്ലയായ എറണാകുളത്ത്‌ പോസ്റ്റർ ഒട്ടിച്ചത്‌. മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്‌മുഖം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്‌.

Top