
കോഴിക്കോട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമല്ല. അതിനാല്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി വിജയത്തിന് പിന്നില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തില്‍ വന്നു.ഉമ്മന്‍ചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി.ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു.ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്‌സിപിഎമ്മിന് സങ്കടം .ബിജെപി ക്ക് വോട്ട് ചെയ്യുന്നവര്‍ മാറി ചിന്തിക്കുന്നു.പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് പാര്‍ട്ടി സംവിധാനത്തിന്റെ വീഴ്ചയാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.