ഗണപതിയെ തൊട്ടപ്പോള്‍ കയ്യും മുഖവും പൊള്ളി; പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: എന്‍എസ്എസിനെതിരായ നാമജപ കേസ് പിന്‍വലിക്കുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. സിപിഐഎം അയ്യപ്പനെ തൊട്ടപ്പോള്‍ കൈപൊള്ളി. ഗണപതിയെ തൊട്ടപ്പോള്‍ കയ്യും മുഖവും പൊള്ളിയെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. മതസൗഹാര്‍ദം സൂക്ഷിക്കുന്ന എന്‍എസ്എസ് വര്‍ഗീയ സംഘടനയെന്ന് പറഞ്ഞത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ കെ ബാലനുമാണ്. ഇപ്പോള്‍ എം വി ഗോവിന്ദന്‍ പ്ലേറ്റ് മാറ്റുകയാണ്. എന്‍എസ്എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകള്‍ സെപ്റ്റംബര്‍ അഞ്ച് കഴിഞ്ഞാലും ഉണ്ടാകണമെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

എന്‍എസ്എസിനെ കോണ്‍ഗ്രസ് അനുകൂലിച്ചപ്പോള്‍ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു സിപിഐഎം പറഞ്ഞിരുന്നത്. എന്‍എസ്എസിന്റെ ഒരു ചടങ്ങിലും ഇതുവരെ ബിജെപിയെ ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top