പൂജക്ക് ഒരു നിയമമുണ്ട്; അതിനകത്ത് ജാതിയോ മതമോ ഇല്ല; ദേവസ്വം മന്ത്രി ആകുമ്പോള്‍ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു; മന്ത്രിയുടെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ

ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റു പല വിവാദങ്ങള്‍ മറച്ചുപിടിക്കാനെന്നും അദ്ദേഹം ആരോപിച്ചു.

Read also: ലോറിയും ബൈക്കും കൂട്ടിയിടിച്ചു; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മന്ത്രി പക്വതയുള്ളയാളാണെന്നാണ് കരുതിയത്. പൂജക്ക് ഒരു നിയമമുണ്ട്. അതിനകത്ത് ജാതിയോ മതമോ ഇല്ല. ദേവസ്വം മന്ത്രി ആകുമ്പോള്‍ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു. ഇന്നത്തെക്കാലത്ത് ജാതിവിവേചനമൊന്നുമില്ലെന്നാണ് സത്യം’. എന്തൊക്കെയോ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണോ ഇതെല്ലാമെന്ന് സംശയിക്കുകയാണെന്നും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.

Top