കൊച്ചി:കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സാഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നിൽ സുധാകരൻ എന്നാണ് കണ്ടെത്തൽ.സമീപകാലത്ത്സുധാകരന്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും ഗ്രൂപ്പിനതീതമായും രമേശ് ചെന്നിത്തലയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ എറണാകുളം ഡിസിസി ഒാഫീസില്‍ ശവപ്പെട്ടിയും റീത്തും നടത്തി പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പിന്നിലും കെ സുധാകരനാണെന്ന് വിലയിരുത്തലാണ് ഗ്രൂപ്പ് നേതാക്കള്‍ക്ക്.
കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവരുമായി ഇനി യാതൊരു തരത്തിലുമുളള സഹകരണം വേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഐ ഗ്രൂപ്പിന്‍റെ നേതാവ് രമേശ് ചെന്നിത്തലയും കെ സുധാകരനുമായി നേരത്തെ തന്നെ ഭിന്നതകളുണ്ട്. കെ പി സി സി പ്രസിഡന്‍റാകാന്‍ കെ സുധാകരന്‍ സ്വന്തം നിലയ്ക്ക് നടത്തുന്ന ശ്രമങ്ങള്‍ രമേശ് ചെന്നിത്തലയ്ക്ക് സുധാകരനോട് അതൃപ്തി ഉണ്ടാകാനുളള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. കെ പി സി ഒാഫീസിന് മുന്നിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചത് എല്ലാം സുധാകരന്‍റെ അനുയായികളായിരുന്നു. ഇതിന് പിന്നില്‍ സുധാകരന്‍റെ പ്രേരണയുണ്ടെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്.
അതുപോലെ സോഷ്യല്‍ മീഡിയയിലും സുധാകരനു വേണ്ടി വ്യാപകമായി ക്യാമ്പെയ്നുകള്‍ നടത്തിയതിലും ഏറെയും സുധാകരന്‍റെ അണികളും അനുയായികളുമായിരുന്നു. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വയം വളരാന്‍ സുധാകരന്‍ ശ്രമിക്കുന്നുവെന്ന സംശയം ഐ വിഭാഗത്തിനുണ്ട്. കണ്ണൂരില്‍ അടുത്തിടെ നടന്ന ഷുഹൈബ് കൊലപാതകം കണ്ണൂരില്‍ പ്രതാപം മങ്ങിയിരുന്ന സുധാകരനെ വീണ്ടും കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. അതിന് പ്രധാനകാരണം ആ സംഭവം സി പി എമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത് എന്നതാണ്. സുധാകരനായിരുന്നു അതുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന ഉപവാസ സമരത്തിന് നേതൃത്വം നല്‍കിയത്. ഇൗ സമരം ഒടുവില്‍ സുധാകരന്‍റെ കയ്യിലായെന്ന് ഐ ഗ്രൂപ്പില്‍ തന്നെ മുറുമുറുപ്പുണ്ടായിരുന്നു.
രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് എറണാകുളം ഡിസി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതീകാത്മകമായി ശവപ്പെട്ടി വെച്ചതാണ് ഏറ്റവുമെടുവില്‍ സുധാകരനെതിരായ ചെന്നിത്തലയും സംഘവും തയ്യാറാക്കുന്ന കുറ്റപത്രം. പ്രതീകാത്മകമായി ശവമഞ്ചം ഒരുക്കിയതിന് അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരും സുധാകരനൊപ്പം നില്‍ക്കുന്നവരാണ്. ഇതോടെ കെ. സുധാകരനെതിരായ വികാരം ഐ ഗ്രൂപ്പില്‍ ശക്തമായി. എ ഗ്രൂപ്പ് നേതൃത്വവുമായും ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ് ആശയവിനിമയം നടത്തിയതായാണ് വിവരം.
ശവപ്പെട്ടി വിവാദത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്താന്‍ ഒരു വിഭാഗം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. ഇതിനു പിന്നില്‍ കെ സുധാകരനാണെന്ന സംശയത്തില്‍ ഐ ഗ്രൂപ്പ് നേതൃത്വം പ്രകടനം നടത്തുന്നത് തടഞ്ഞു. വളരെ കാലമായി ഗ്രൂപ്പുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരനുമായും ഇനി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.