കെ സുധാകരന്റെ ആരോഗ്യ നില വഷളായി …ആശങ്കയിൽ രാഹുൽ ഗാന്ധി വിളിച്ച്‌ സംസാരിച്ചു.സമരം നാളെ നിർത്താൻ സാധ്യത.കോൺഗ്രസ് കോടതിയിലേക്ക്

കണ്ണൂർ :ഷുഹൈബ് വധത്തിൽ നിരാഹാര സമരം ചെയ്യുന്ന കെ സുധാകരന്റെ ആരോഗ്യനില വഷളായി ആശങ്കയറിയിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി സുധാകരനെ വിളിച്ച് സംസാരിച്ചു .സമരത്തിൽ പിന്തുണ അറിയിച്ച് മുൻപും കെ സുധാകരനെ നേരിട്ട് വിളിച്ച രാഹുൽ ഗാന്ധി ഇന്ന് കെ സുധാകരന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെട്ടാണ് വിളിച്ചത് .അടുത്ത മാസം ആറാം തിയതി കണ്ണൂരിൽ ഷുഹൈബിന്റെ വീട്ടിൽ എത്താൽ രാഹുൽ തീരുമാനം ഉണ്ടായിരുന്നു .അതിനിടെ സമരം എട്ടാം ദിവസത്തിലേക്ക് എത്തിയ കെ സുധാകരന്റെ ആരോഗ്യനില വഷളായി എന്നറിഞ്ഞ ഉടൻ ആശങ്ക അറിയിച്ച് രാഹുൽ ഗാന്ധി സുധാകരനെ വിളിക്കുന്നത് .ആരോഗ്യ നില വഷളായതിനാൽ കെപിസിസി നേതൃത്വം സമരം നിരത്താൻ ആവശ്യപ്പെടും .നാളെ സി.ബി ഐ അന്വോഷണവും ആവശ്യപ്പെട്ട് കോടതിയിൽ കേസിലേക്ക് പോവുകയുംചെയ്യും . സമരത്തിന്റെ രൂപവും ഭാവവും മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നു എന്നാണ് ഹെറാൾഡിന് കിട്ടിയ വിവരം .നാളെ കോൺഗ്രസ് ഉന്നത നേതൃത്വം മുഴുവൻ കണ്ണൂരിൽ എത്തും .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം കേരളത്തിലെ മുഴുവൻ നേതാക്കളും കണ്ണൂരിലേക്ക് ഒഴുകിയെത്തും.സുധാകരന്റെ നിരാഹാര സമരത്തിന് ശേഷം കേരളത്തിൽ പുതിയ സമര മുറ യുഡിഎഫ് നേതൃത്വം ആവിഷ്കരിക്കും .K SUDHAKARAN STRIKE PC

അതേസമയം ഷുഹൈബ് വധത്തിൽ സിപിഎം കണ്ണൂര്‍ നേതൃത്വത്തിനു പങ്കെന്ന് കെ.സുധാകരൻ ആരോപിച്ചു . സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിനു കൊലപാതകത്തില്‍ പങ്കുണ്ടെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ജില്ലാനേതൃത്വം കുടുങ്ങുമെന്നു വന്നതോടെയാണു സര്‍ക്കാര്‍ നിലപാടുമാറ്റിയത്. സിബിഐ അന്വേഷണമാകാം എന്ന മന്ത്രി എ.കെ.ബാലന്റെ വാക്ക് ജില്ലാഘടകം അട്ടിമറിച്ചെന്നും സുധാകരൻ ആരോപിച്ചു.ഗൂഢാലോചനക്കാരെ പിടിക്കാന്‍ സിബിഐ അന്വേഷണം കൂടിയേതീരൂ. പാർട്ടി പറയുന്നതുവരെ സമരം തുടരുമെന്നും പാർട്ടി ആവശ്യപ്പെട്ടാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ നിരാഹാരസമരം എട്ടാം ദിവസത്തിലേക്കു കടന്നു. ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിലേക്കു മാറണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റാൻ നീക്കമുണ്ടായാൽ ചെറുക്കാനാണു ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ,നീതി തേടി ഷു‌ഹൈബിന്റെ കുടുംബം സമരത്തിലേക്ക് പോവുകയാണ് .മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഷുഹൈബിന്റെ സഹോദരിയും കുടുംബവും സമരം ചെയ്യുമെന്നും സി.ബി ഐ അന്വോഷണം വേണം എന്നും ആവശ്യപ്പെട്ടു രംഗത്ത് വന്നു .

Top