ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍…!! ബിജെപിക്ക് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ

കണ്ണൂര്‍: സംസ്ഥാനത്ത് ആകെ ആറ് അസംബ്ലി ഉപതെരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. നാല് എംഎല്‍എമാര്‍ ലോകസഭയിലേയ്ക്ക് പോയ ഒഴിവുകളിലേയ്ക്കും മഞ്ചേശ്വരത്തും പാലയിലും എംഎല്‍എമാര്‍ മരണപ്പെട്ടതിന്റെ ഒഴിവിലേയ്ക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ഒരു ഉപതെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. സുരേന്ദ്രന്റെ വിടവ് ബിജെപിയ്ക്ക് നികത്താനാകാത്തതാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണു മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി.

മഞ്ചേശ്വരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും സുരേന്ദ്രനു പകരം ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതു നിര്‍ണായകമാണ്. 2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11000 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയതും ബിജെപിയെ അലട്ടുന്നുണ്ട്.

Top