പാലക്കാട്: വീണ്ടും ഇപി ജയരാജൻ വിവാദം കൊഴുക്കുകയാണ് . ഇ പി ജയരാജന്റെ പുതിയ ബുക്കിന്റെ വിവാദമാൻ ഇലക്ഷൻ ദിനം കൊഴുക്കുന്നത് .പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല എന്നും സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു എന്നും ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു .
സമ്പൂർണമായ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇപിയുടെ പ്രതികരണമെന്ന് ജയരാജൻ പറയുന്നു. അധികാര കൈമാറ്റം മരുമകനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. അത് മനസിലാക്കിയാണ് ഇപിയുടെ ഈ തുറന്ന് പറച്ചിൽ.
മരുമകന് അധികാരം കൈമാറാനുള്ള വ്യാഗ്രത ഇ പി ജയരാജൻ മനസിലാക്കിയിട്ടുണ്ട്. ഇ പി ജയരാജൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഒരു ആശങ്കയും വേണ്ട. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിന്നാൽ മതി. പ്രകാശ് ജാവദേക്കറെ കണ്ടത് വലിയ നീതി നിഷേധമായിട്ടാണ് പാർട്ടി നേതാക്കൾ പറയുന്നത്. ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റ്. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളം എഴുതും എന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ല. ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല.
പാലക്കാട്ടെ സ്ഥാനാർത്ഥിയെക്കുറിച്ച് ഇപി പറഞ്ഞത് തന്നെയാണ് പാർട്ടി പ്രവർത്തകരും പറയുന്നത്. സരിന്റെ ചിഹ്നം പോലും പാർട്ടിക്കാർക്ക് അറിയില്ല. യുഡിഎഫിനെ സഹായിക്കാൻ ആണ് എൽഡിഎഫ് സരിനെ നിർത്തിയത്. ഫലം വരുമ്പോൾ സരിൻ ഒരു അപ്പൂപ്പൻ താടി പോലെ ആകുമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ഇപിയുടെ ആത്മകഥയിലാണ് സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതും, പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി പി സരിനെ സിപിഎം പരിഗണിച്ചത് അടക്കമുള്ള വിഷയങ്ങളാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.