കൊച്ചി: കേരളത്തിൽ പ്രതിപക്ഷമുഖമാകാനുള്ള ഒരുക്കത്തിലാണ് ബിജെപിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും .കേറാത്തതിലെ പിണറായി ഭരണത്തിനെതിരെയുള്ള കരുത്തുറ്റതാ നീക്കത്തിലുമാണ് .ഭരണത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കയാണ് സുരേന്ദ്രൻ .ഭരണത്തിന്റെ അവസാന വർഷം പിണറായി വിജയന്റെ നേതൃത്വത്തിൽ ആസൂത്രിത കൊള്ളയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രൻ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയൊരിക്കലും ഭരണത്തിൽ വരാൻ കഴിയില്ലെന്ന് പിണറായിക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് സർവമേഖലയിലും അഴിമതി നടത്തി പണം കൊള്ളയടിക്കുന്നത്. കെൽട്രോണിനെ മറയാക്കി സംസ്ഥാനത്ത് ഉന്നതർ നടത്തുന്ന അഴിമതി തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ടെൻഡറും ഇല്ലാതെ കോടികളുടെ ഇടപാടുകളാണ് ആഭ്യന്തരവകുപ്പിൽ നടക്കുന്നത്. ഇതിലൂടെയെല്ലാം ഉന്നതർക്ക് കോടികൾ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കാതെ ഒന്നും പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നവീകരണത്തിന്റെയും മാവോയിസ്റ്റ് ഭീഷണിയുടെയും പേരിൽ വലിയ തോതിൽ സംസ്ഥാനത്തിന് പണം ലഭിക്കുന്നുണ്ട്. ഇതെല്ലാം പിണറായി വിജയൻ കൊള്ളയടിക്കുകയാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ആഭ്യന്തരവകുപ്പിൽ പർചേസുകളെല്ലാം നടക്കുന്നത്. ഇതുവഴി കോടികളാണ് ഉന്നത ഉദ്യോഗസ്ഥർ നേടിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.
ആഭ്യന്തര സെക്രട്ടറി അന്വേഷിക്കേണ്ട അഴിമതിയാണോ പോലീസ് വകുപ്പിൽ നടന്നത്. സോളാർ തട്ടിപ്പ് കാലത്ത് ഉമ്മൻ ചാണ്ടി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതുപോലെയാണ് പിണറായി വിജയനും നീങ്ങുന്നത്. ഇത്തരം ചെപ്പടിവിദ്യകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ലെന്നും ശക്തമായി പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.