പിണറായി വിജയന്റെ ഇരട്ടത്താപ്പും, ഇരട്ട നീതിയും; രാജീവ് ചന്ദ്രശേഖറിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്ത നടപടിയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്റെ ഇരട്ടത്താപ്പും, ഇരട്ട നീതിയുമാണ് ഇതിലൂടെ വ്യക്തമാണ്. വര്‍ഗീയ ചിന്താഗതിക്കാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് നടക്കുന്നത്. ലോക് സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നടപടി.

മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്‌നേഹമല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top