ന്യുഡൽഹി :കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയമിക്കും .നാളെ പ്രഖ്യാപനം ഉണ്ടാകും .ചെങ്ങന്നൂർ ഇലക്ഷന്റെ പടിവാതിക്കൽ കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി മിസോറാം ഗവർണർ ആക്കി നിയമിച്ചിരുന്നു.എന്നാൽ സുരേന്ദ്രനെ പ്രസിഡന്റായി നിയമിക്കുന്നതിൽ കടുത്ത എതിർപ്പുകമായി ആർ എസ് എസ് രംഗത്തുവന്നു .കുമ്മനത്തെ മാറ്റിയതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു .യുവ നേതൃനിരയിലെ മികച്ച നേതാവെന്ന പരിഗണയാണ് സുരേന്ദ്രനെ ബിജെപി നേതൃത്വം പരിഗണിക്കുന്നത് . തിങ്കളാഴ്ചയ്ക്കകം പുതിയ അധ്യക്ഷനെ അമിത് ഷാ പ്രഖ്യാപിക്കും.
കോഴിക്കോട് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 10-03-1970 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി നിയമിച്ചിരുന്നു .അതിനാലാണ് പോകുന്ന സാഹചര്യത്തിലാണ് ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ തേടുന്നത്.മുൻ അധ്യക്ഷനും ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നു . എന്നാൽ ആർഎസ്എസിന്റെ താൽപര്യം മറ്റൊന്നാണെന്നാണ് സൂചന. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട, കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗവും അധ്യാപകനുമായ സി.സദാനന്ദന്റെ പേരാണ് ആർഎസ്എസ് മുന്നോട്ടു വച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം ആർ.എസ്.എസ് മായി സഹകരണത്തിലുള്ള വിവിധ ഹിന്ദുത്വ പ്രസ്ഥാനങ്ങളിൽ സ്വാധീനമുള്ള കുമ്മനത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി ഉണ്ടാവുകയും ചെയ്തിരിക്കുന്നു .അതിനാൽ തന്നെ കുമ്മന പുതിയ സ്ഥാനം ഏറ്റെടുക്കില്ല എന്ന് ഡെയിലി ഇന്ത്യൻ ഹെറാൾഡിനു വിവരം ലഭിച്ചു .കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പിന്നിൽ പിന്നിൽ കളിച്ചത് തുഷാർ വെള്ളാപ്പള്ളിയും മുരളീധരനും ആയിരുന്നു .ഇതൊക്ക ഇപ്പോൾ പാർട്ടിയിൽ ചർച്ച ആയിരിക്കയാണ് .
കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ അമ്പരപ്പിച്ചിരുന്നു . പാർട്ടിയിലെ ഗോരൂപ്പ് പോരും പടലപ്പിണക്കവും വെള്ളാപ്പാള്ളിയുടെ പാർട്ടിയുടെ ഇടപെടലും ആയിരുന്നു കുമ്മനത്തെ മാറ്റിയിരുന്നതെന്ന് സൂചനയുണ്ടായിരുന്നു അതാണിപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത് .നിലവില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായും വി.മുരളീധരന്‍,സുരേഷ് ഗോപി എന്നിവര്‍ രാജ്യസഭാ എംപിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും സുരേന്ദ്രനാണ് ഈ പട്ടികയിൽ മുൻഗണന.ആർഎസ്എസിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചിട്ടാകും പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുമായി കൂടുതല്‍ അടുപ്പമുള്ള നേതാവിനെ അധ്യക്ഷനാക്കാനാകും ബിജെപി നേതൃത്വം ശ്രമിക്കുക. മറ്റു സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും മാറ്റമുണ്ടായേക്കാം.