മകരവിളക്കിന് മല ചവിട്ടണം: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകണമെന്നും അതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മകരവിളക്കിന് ശബരിമലയില്‍ എത്താനായിരുന്നു സുരേന്ദ്രന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയാണ് സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ പറഞ്ഞിരിക്കുന്നത്. മകരവിളക്കിന് ശേഷം അഞ്ച് ദിവസം കൂടി ശബരിമല നട തുറന്നിരിക്കും. ഈ സമയത്ത് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

Top