കേരളത്തിൽ ബിജെപി വളരാതിരിക്കാൻ നീക്കവുമായി കേന്ദ്രനേതൃത്വം !കെ സുരേന്ദ്രന് തുടരാൻ കളമൊരുക്കി കേന്ദ്രം ! 5 വർഷം പൂർത്തിയായ ഭാരവാഹികൾക്ക് വീണ്ടും മത്സരിക്കാം..

തിരുവനന്തപുരം: കേരളത്തിൽ ബിജെപി വളരാതിരിക്കുന്നതിൽ പ്രധാനി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആണെന്നാണ് കേരളത്തിലെയും കേന്ദ്രത്തിലെയും പല ബിജെപി നേതാക്കളുടെയും വിലയിരുത്തൽ .എന്നാൽ കെ സുരേന്ദ്രനെ തന്നെ നിലനിർത്താൻ വളഞ്ഞ എ വഴികളുമായി കേന്ദ്ര ബിജെപി നേതൃത്വം !ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുകയാണ് .

അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈൻ യോഗത്തിൽ വിശദീകരിച്ചത്. പുതിയ തീരുമാനത്തോടെ കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും. അതിനാൽ തന്നെ കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയും ഏറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് വര്‍ഷത്തെ ടേമിനുശേഷം കിട്ടിയ രണ്ട് വര്‍ഷം രണ്ടാം ടേം ആയി കണക്കാക്കാൻ ആകില്ലെന്നും നിരീക്ഷക വ്യക്തമാക്കി.അതേസമയം, പുതിയ നീക്കം മുൻ ധാരണ തെറ്റിച്ചെന്ന് ബിജെപിയിലെ കെ സുരേന്ദ്രൻ വിരുദ്ധ ചേരി ആരോപിച്ചു. ഇന്നലെ രാത്രി നടന്ന ഓണ്‍ലൈൻ യോഗത്തിൽ കൃഷ്ണദാസ് പക്ഷം എതിര്‍പ്പ് ഉന്നയിച്ചു. തര്‍ക്കത്തിനിടെ സുരേന്ദ്രൻ വിരുദ്ധ ചേരിയിലെ നേതാക്കള്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

Top