‘കടക്ക് പുറത്ത്’… മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശകാരം; സമാധാന ചര്‍ച്ചയ്ക്ക് കാണാന്‍ കഴിഞ്ഞത് പിണറായുടെ കട്ടകലിപ്പ്

തിരുവനന്തപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മോശം തുടക്കം. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ ആക്രോശിക്കുകയായിരുന്നു.

‘കടക്ക് പുറത്ത്’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതെ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. അതിനോടായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.

സംഘര്‍ഷങ്ങള്‍ക്ക് അവയവ് വരുത്താന്‍ വേണ്ടി ഒരു മേശക്ക് ചുറ്റും ഇരുന്ന് മുഖ്യമന്ത്രിയും ബിജെപി ആര്‍എസ്എസ് നേതാക്കളും ചര്‍ച്ച ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനും ഗുണകരമായിരുന്നു. എന്നാല്‍ എന്തിന് ക്യാമറ അകത്ത് കയറ്റി എന്നായിരുന്നു പിണറായി വിജയന്‍റെ ചോദ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന് നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു. അത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ ആക്രോശം.

Top